scorecardresearch

ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കം എതിർത്തു; ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി ട്രംപ്

തന്ത്രപ്രധാനമായ സ്ഥാനവും വിലപ്പെട്ട ധാതു നിക്ഷേപവും കണക്കിലെടുത്ത് ഗ്രീൻലാൻഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം

തന്ത്രപ്രധാനമായ സ്ഥാനവും വിലപ്പെട്ട ധാതു നിക്ഷേപവും കണക്കിലെടുത്ത് ഗ്രീൻലാൻഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതൽ നികുതി പ്രാബല്യത്തിൽ വരും.

Advertisment

Also Read: ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഡെന്മാർക്ക്, നോർവേ, സ്വീഡൻ, നെതർലാൻഡ്സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് നടപടി. ജൂൺ ഒന്നിനകം ഗ്രീൻലാൻഡ് പൂർണ്ണമായും അമേരിക്കയ്ക്ക് വിൽക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഈ നികുതി 25 ശതമാനമായി വർദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ഈ രാജ്യങ്ങൾ വളരെ അപകടകരമായ കളിയാണ് കളിക്കുന്നത്. ആഗോള സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന്, ഈ സാഹചര്യം വേഗത്തിൽ അവസാനിപ്പിക്കാൻ കർശനമായ നടപടികൾ അനിവാര്യമാണ്,' ട്രംപ് കുറിച്ചു.

Also Read:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ

തന്ത്രപ്രധാനമായ സ്ഥാനവും വിലപ്പെട്ട ധാതു നിക്ഷേപവും കണക്കിലെടുത്ത് ഗ്രീൻലാൻഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം. ഈ പ്രദേശം ഏറ്റെടുക്കാൻ സൈന്യത്തെ വിന്യസിക്കുന്ന കാര്യം പോലും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

ഡെന്മാർക്കിന്റെ ആവശ്യപ്രകാരം ഈ ആഴ്ച യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈനികരെ ചെറിയ തോതിൽ ഗ്രീൻലാൻഡിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. അമേരിക്കയുടെ ഈ നീക്കം ദശകങ്ങളായുള്ള നാറ്റോ (ചഅഠഛ) സഖ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്.

Also Read:ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തടയാൻ ട്രംപിനെ പ്രേരിപ്പിച്ച് അറബ് രാജ്യങ്ങൾ

അതേസമയം, ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിലും ഡെന്മാർക്കിലും ട്രംപിന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഗ്രീൻലാൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. നാറ്റോ സഖ്യത്തിലെ ഒരു പ്രദേശം അമേരിക്ക സൈനികമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രമുഖ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More:ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടി: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

Trump Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: