Latest News

ട്രംപ് പോയതു പോലെ ബിജെപിയും പോകും: മെഹ്‌ബൂബ മുഫ്തി

ബീഹാർ തെരഞ്ഞെടുപ്പിൽ ആർ‌ജെ‌ഡി മേധാവിയും മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമാ തേജസ്വി യാദവിനെ മെഹബൂബ മുഫ്തി പ്രശംസിച്ചു

ശ്രീനഗർ: ബിജെപിയെ കടന്നാക്രമിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജോലികൾ മുതൽ ആർട്ടിക്കിൾ 370 റദ്ദാക്കലും യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പരാജയം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് മുഫ്തി സംസാരിച്ചു.

“അമേരിക്കയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. അതുപോലെ ബിജെപിയും പോകും.” ജമ്മുവിലെ വിവിധ സമുദായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മെഹ്ബൂബ മുഫ്തിയുടെ പരാമർശം.

ബീഹാർ തെരഞ്ഞെടുപ്പിൽ ആർ‌ജെ‌ഡി മേധാവിയും മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമാ തേജസ്വി യാദവിനെ മെഹബൂബ മുഫ്തി പ്രശംസിച്ചു, “തേജസ്വി യാദവിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ അദ്ദേഹം ശരിയായ പാത തിരഞ്ഞെടുത്തു.”

Read More: കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു നൽകും വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: മെഹ്ബൂബ മുഫ്തി

ഇന്ത്യയിലുടനീളമുള്ള പൗരന്മാർക്ക് ജമ്മു കശ്മീരിൽ ഭൂമി വാങ്ങാൻ അനുവദിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ മുഫ്തി വിമർശിച്ചു. “ഞങ്ങളുടെ വിഭവങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. പണ്ഡിറ്റുകളുടെ കാര്യമോ? ബിജെപി അവർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ബിജെപി ജമ്മു കശ്മീർ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരെ ക്ഷണിക്കുന്നു. ജമ്മു കശ്മീർ ജനങ്ങൾക്ക് ഭൂമി വിൽക്കാൻ ആഗ്രഹിക്കുന്നു.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ തൊഴിൽ പ്രശ്‌നത്തെക്കുറിച്ചും മുഫ്തി പരാമർശിച്ചു, “യുവാക്കൾക്ക് ജോലിയില്ല. ആയുധങ്ങൾ എടുക്കുകയല്ലാതെ ചെറുപ്പക്കാർക്ക് യാതൊരു മാർഗവുമില്ല. തീവ്രവാദ കേന്ദ്രങ്ങളിലേക്ക് നിയമനം വർദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ ജോലി ലഭിക്കുന്നു,” മെഹബൂബ മുഫ്തി പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മെഹ്ബൂബ മുഫ്തിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും അന്നത്തെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിറകേയാണ് ജമ്മു കശ്മീരിലെ മറ്റ് രാഷ്ട്രീയ നേതാക്കൾക്കൊപ്പം മുഫ്തിയെയും തടങ്കലിലേക്ക് മാറ്റിയത്.

പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയായിരുന്നു മുഫ്തിയെ തടവിലാക്കിയത്. ശ്രീനഗറിന് സമീപം സർക്കാർ കേന്ദ്രത്തിൽ ഏഴുമാസത്തെ തടങ്കലിൽ പാർപ്പിച്ചതിന് ശേഷം 2020 ഏപ്രിലിൽ മുഫ്തിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു.

ഒമർ അബ്ദുല്ല അടക്കമുള്ള നേതാക്കളെയും പിഎസ്എ പ്രകാരം ജമ്മുകശ്മീരിൽ തടങ്കലിലാക്കിയിരുന്നു. മാർച്ചിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല എന്നിവരെ ഏഴുമാസത്തിന് ശേഷം തടവിൽ നിന്ന് മോചിപ്പിച്ചിരുന്നു. ജൂണിൽ, മുൻ ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമായി ഷാ ഫൈസലിനെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് മുതിർന്ന അംഗങ്ങളെയും വിട്ടയച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trump has gone so will bjp says former jk cm mehbooba mufti

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com