വാഷിങ്ടൺ: ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ഥികള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയിലും തിരിച്ചടി. ഉത്തരവ് റദ്ദാക്കിയ ഹവായ് സ്റ്റേറ്റിന്റെ നടപടി സുപ്രീംകോടതി ശരിവെച്ചു. വിധി അംഗീകരിക്കില്ലെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് അറിയിച്ചിട്ടുണ്ട്.

മൂന്ന്​ ജഡ്​ജിമാരടങ്ങുന്ന ​ബെഞ്ചി​ന്റേതാണ്​ ​ഏകകണ്​ഠ തീരുമാനം. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ സുപ്രീം കോടതി, കുടിയേറ്റമെന്നത്​ പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന്​ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തേക്ക്​ വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്​കാരം വരുത്താൻ സർക്കാറിന്​ അവകാശമുണ്ടെന്നും​ കോടതി പറഞ്ഞു.

ഇറാന്‍, സിറിയ, സൊമാലിയ, ലിബിയ,സുഡാന്‍, യമന്‍ എന്നീ ആറ് രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശനം വിലക്കുന്ന ഡൊണള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നടപടി. ഉത്തരവ് നടപ്പാക്കേണ്ടെന്ന ഹവായ് സ്റ്റേറ്റിന്റെ തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. നിലവിലെ കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഉത്തരവെന്ന ഹവായുടെ നിലപാട് സുപ്രീംകോടതി ശരിവെച്ചു. ഇതേ നിലപാട് സ്വീകരിച്ച മാരിലാന്‍ഡ് കോടതി വിധിക്കെതിരായ അപ്പീല്‍ കോടതി പരിഗണിക്കാനുണ്ട്.

വെർജീനിയയിലെ നാലാം സർക്യൂട്ട്​ അപ്പീൽ​ കോടതി ട്രംപി​​ന്റെ ഉത്തരവ്​ തടഞ്ഞ മേരിലാൻഡ്​കോടതിവിധി ശരി​വെച്ചിരുന്നു. കീഴ്​കോടതികളി​ലെ പരാമർശങ്ങൾ ട്രംപിന്​ തിരിച്ചടിയാണെങ്കിലും ഉത്തരവിനെ ബാധിക്കില്ല. സുപ്രീംകോടതിയുടേതായിരിക്കും അന്തിമ തീരുമാനം. എന്നാൽ, ​കീഴ്​കോടതി പരാമർശങ്ങൾ സുപ്രീംകോടതി വിധിയെ സ്വാധീനിക്കാനിടയുണ്ടെന്നാണ്​ സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ