/indian-express-malayalam/media/media_files/2026/03/03/donald-trump-abou-war-fi-2026-03-03-08-28-02.jpg)
കൂടുതൽ കാലം ആക്രമണം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ന്യൂയോർക്ക്: വാഷിങ്ടണിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇറാൻ അവരുടെ ആണവ പദ്ധതി പുനരാരംഭിച്ചാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് കാരണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാന്റെ ആണവ ശേഷി നശിപ്പിക്കുക, ആണവ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, നാവികസേനയെ തകർക്കുക എന്നിവയുൾപ്പെടെ ഈ സംഘർഷത്തിലെ അമേരിക്കയുടെ ലക്ഷ്യങ്ങൾ വ്യക്തമാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന മെഡൽ ഓഫ് ഓണർ ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"ആണവായുധങ്ങൾക്കായുള്ള ശ്രമം നിർത്താൻ ഇറാൻ വിസമ്മതിച്ചു," ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് നൽകിയ മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചതിനെ പരാമർശിച്ച് ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ ടെഹ്‌റാന് മേലുള്ള ആക്രമണം നാല് മുതൽ അഞ്ച് ആഴ്ച വരെ തുടരാൻ യുഎസ് സൈന്യം ഉദ്ദേശിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത്
തങ്ങളുടെ അതിർത്തിക്ക് പുറത്തുള്ള ഭീകര സംഘടനകളെ സായുധരാക്കാനും ധനസഹായം നൽകാനും അവരെ നയിക്കാനും ഇറാന് ഇനി കഴിയില്ലെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇറാൻ യുദ്ധത്തിലെ വലിയ തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്ന് ട്രംപ് നേരത്തെ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Also Read: ഒമാൻ തീരത്ത് എണ്ണക്കപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ പൗരന് ദാരുണാന്ത്യം
.@POTUS: "Our objectives are clear. First, we're destroying Iran's missile capabilities... Second, we're annihilating their navy... Third, we're ensuring that the world's number one sponsor of terror can never obtain a nuclear weapon... And finally, we're ensuring that the… pic.twitter.com/Ib050KttSB
— Rapid Response 47 (@RapidResponse47) March 2, 2026
നിലവിൽ ദൗത്യം നിശ്ചയിച്ച സമയത്തേക്കാൾ ഗണ്യമായി മുന്നിലാണെന്നും കൂടുതൽ കാലം ആക്രമണം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രത്തിന് ഒരിക്കലും ആണവായുധം കൈക്കലാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
Also Read: ഇറാൻ- ഇസ്രായേൽ സംഘർഷം; സൗദി കിരീടാവകാശിയുമായും ബഹ്‌റൈൻ രാജാവുമായും സംസാരിച്ച് പ്രധാനമന്ത്രി മോദി
എന്തുകൊണ്ട് യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു?
മുൻ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ട കരാറിന് കീഴിൽ ഇറാന്റെ പുരോഹിത ഭരണകൂടം നിയമപരമായിത്തന്നെ ഒരു ആണവായുധം നിർമ്മിക്കാനുള്ള പാതയിലായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
"ഞങ്ങൾ ഒരു കരാറിലെത്തിയെന്ന് കരുതി, പക്ഷേ പിന്നീട് അവർ പിന്മാറി. അവർ വീണ്ടും ചർച്ചയ്ക്ക് വന്നു, കരാറിലെത്തിയെന്ന് ഞങ്ങൾ വീണ്ടും കരുതി, പക്ഷേ അപ്പോഴും അവർ പിന്മാറുകയാണ് ചെയ്തത്," മേഖലയിൽ യുദ്ധത്തിലേക്കും ആക്രമണങ്ങളിലേക്കും നയിക്കാൻ കാരണമായി മുടങ്ങിപ്പോയ ചർച്ചകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
വാഷിങ്ടണിനും ടെൽ അവീവിനും ആക്രമണത്തിന്റെ തീവ്രത നിലനിർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ട്രംപ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇറാൻ ഓപ്പറേഷനിടെ നാല് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, കൂടുതൽ അപകടങ്ങൾ ഉണ്ടായേക്കാമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
Read More: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us