വാഷിംഗ്ടണ്‍: അമേരിക്കന്‍ അറ്റോർണി ജനറൽ സാലി യേറ്റ്സിനെ തൽസ്ഥാനത്ത് നിന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കി. അഭയാർഥികൾക്കും ഏഴു രാജ്യങ്ങളിൽ നിന്നുള്ള മുസ് ലിംകൾക്കും ഏർപ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കിയ വിധിയെ കോടതിയിൽ പ്രതിരോധിക്കാന്‍ മടിച്ചതിനാണ് ട്രംപിന്‍റെ നടപടി.

അറ്റോർണി ജനറൽ സാലി യേറ്റ്സ് യുഎസ് നീതിന്യായ വകുപ്പിനെ വഞ്ചിച്ചിരിക്കുകയാണെന്നും അമേരിക്കൻ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും വൈറ്റ് ഹൌസ് പ്രസ്താവനയിൽ പറഞ്ഞു. തുടര്‍ന്ന് ഡാന ബൊനെറ്റിന് അറ്റോണി ജനറലിന്റെ താൽകാലിക ചുമതല നല്‍കി.

അതേസമയം താൻ താൽകാലിക അറ്റോർണി ജനറലാണെന്നും കോടതി വിധിയെ പ്രതിരോധിക്കാനുള്ള ആവശ്യമായ വാദങ്ങൾ നീതി വകുപ്പ് അവതരിപ്പിച്ചില്ലെന്നും സാലി യേറ്റ്സ് ചൂണ്ടിക്കാട്ടി.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് യാത്രാ വിലക്ക് നടപ്പിലാക്കുന്നതെന്നാണ് ഡോണള്‍ഡ് ട്രപിന്റെ വാദം.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ചില വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അഭയാര്‍ത്ഥികളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ