scorecardresearch
Latest News

ഉയരം വില്ലനായി, താജ്മഹലിലെ ശവകുടീരം സന്ദർശിക്കാതെ ട്രംപ്

താജ്മഹലിൽ എത്തിയെങ്കിലും ഷാജഹാൻ ചക്രവർത്തിയുടെയും ഭാര്യ മുംതാസിന്റെയും യഥാർഥ ശവകുടീരം കാണാൻ ട്രംപിന് കഴിഞ്ഞില്ല

ഉയരം വില്ലനായി, താജ്മഹലിലെ ശവകുടീരം സന്ദർശിക്കാതെ ട്രംപ്

ആഗ്ര: ഇന്ത്യാ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ വരവേൽപാണ് രാജ്യം നൽകിയത്. ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തതു വരവേറ്റു. വിമാനത്താവളത്തിൽനിന്നും റോഡ് ഷോയായി സബർമതി ആശ്രമത്തിലേക്കാണ് ആദ്യം പോയത്. ഇവിടെ കുറച്ചുനേരം ചെലവിട്ടശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ പരിപാടിക്കെത്തി.

ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം, ചിത്രങ്ങൾ കാണാം

‘നമസ്തേ ട്രംപ്’ പരിപാടിക്കുശേഷം ട്രംപും കുടുംബവും പോയത് ആഗ്രയിലേക്കാണ്. താജ്‌മഹലിന്റെ മനോഹര സൗന്ദര്യം മെലാനിയയുടെ കൈപിടിച്ച് ട്രംപ് ആസ്വദിച്ചു. ട്രംപിന്റെ മകൾ ഇവാൻകയും ഭർത്താവ് ജാറെദും താജ്മഹൽ സന്ദർശനത്തിന് എത്തിയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളമാണ് ട്രംപ് കുടുംബം താജ്മഹലിൽ ചെലവഴിച്ചത്.

Donald Trump India Visit Day 2 Live Updates: ഇന്ത്യയും അമേരിക്കയും മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

താജ്മഹലിൽ എത്തിയെങ്കിലും ഷാജഹാൻ ചക്രവർത്തിയുടെയും ഭാര്യ മുംതാസിന്റെയും യഥാർഥ ശവകുടീരം കാണാൻ ട്രംപിന് കഴിഞ്ഞില്ല. യുഎസ് പ്രസിഡന്റിന്റെ താജ്മഹൽ സന്ദർശനത്തിന് ഗെയ്ഡായ നിതിൻ കുമാർ സിങ്ങാണ് ഐഎഎൻഎസിനോട് ഇക്കാര്യം പറഞ്ഞത്.

donald trump, melania, taj mahal, ie malayalam

”താജ്മഹലിന്റെ സൗന്ദര്യം ട്രംപിനെ ഏറെ ആനന്ദിപ്പിച്ചു. പക്ഷേ, അദ്ദേഹത്തിന് താജ്മഹലിനകത്തെ ഷാജഹാന്റെയും മുംതാസിന്റെയും യഥാർഥ ശവകുടീരം കാണാനായില്ല. ശവകുടീരത്തിലേക്കുളള വഴി ചെറുതും ഇടുങ്ങിയതുമായിരുന്നു. ട്രംപിന് പൊക്കമുളളതിനാൽ അതുവഴി കടക്കുമ്പോൾ അദ്ദേഹത്തിന് പരുക്കുണ്ടാകുമോയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടു. സുരക്ഷാ വക്താക്കളുടെ നിർദേശ പ്രകാരം ട്രംപ് ശവകുടീരം സന്ദർശിക്കുന്നത് ഒഴിവാക്കി” നിതിൻ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Trump didnt visit original graves at taj mahal