വാ​ഷിം​ഗ്ട​ണ്‍: സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാദി​നെ വ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ആ​ശ​യം പ്ര​തി​രോ​ധ വ​കു​പ്പു​മാ​യി ഒ​രി​ക്ക​ലും ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. വാട്ടർഗേറ്റ് വിവാദവാർത്ത പുറത്തുകൊണ്ടുവന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്‌വാർഡിന്റെ ‘ഫിയർ, ട്രംപ് ഇൻ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുള്ളത്.

പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സും ജോ​ണ്‍ കെ​ല്ലി​യും ത​ങ്ങ​ൾ പ​റ​ഞ്ഞു​വെ​ന്നു പു​സ്ത​കം അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാ​ദി​നെ വ​ധി​ക്കാ​ൻ ട്രം​പ് ഉ​ത്ത​ര​വി​ട്ടു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​കം ഈ മാസം 11നാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. പു​സ്ത​ക​ത്തി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​സ​ദി​നെ വ​ധി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ പെ​ന്‍റ​ഗ​ണി​ന് ട്രം​പ് നി​ർ​ദേ​ശം ന​ല്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. “​അ​വ​നെ ന​മു​ക്കു തീര്‍ക്കാം’ എ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സി​നോ​ടാ​ണ് ട്രം​പ് പ​റ​ഞ്ഞ​തെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. 2017 ഏപ്രില്‍ മാസം അസദ് സിറിയയില്‍ രാസാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍.

വൈ​റ്റ്ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജോ​ണ്‍ കെ​ല്ലി, ട്രം​പി​നെ വി​ഡ്ഢി എ​ന്നു വി​ളി​ച്ച​താ​യും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ട്രം​പി​ന് അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍റെ ബു​ദ്ധി​യേ​യു​ള്ളൂ​വെ​ന്ന് ജിം ​മാ​റ്റി​സും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​പ്പി​ടാ​തി​രി​ക്കാ​ൻ അ​തി​പ്ര​ധാ​ന രേ​ഖ​ക​ൾ ട്രം​പി​ന്‍റെ മേ​ശ​യി​ൽ​നി​ന്ന് വൈ​റ്റ്ഹൗ​സ് ജീ​വ​ന​ക്കാ​ർ മാ​റ്റി​വ​യ്ക്കാ​റു​ള്ള കാ​ര്യ​വും പു​സ്ത​കം വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം ഏ​റ്റ​വും വി​ശ്വാ​സ്യ​ത​യു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​ണ് പു​സ്ത​കം ര​ചി​ച്ച വു​ഡ്വാ​ർ​ഡ്സ്. മു​ൻ പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് നി​ക്സ​ന്‍റെ ഇം​പീ​ച്ച്മെ​ൻ​റി​നു വ​ഴി​വ​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​വ​രി​ലൊ​രാ​ൾ വു​ഡ്വാ​ർ​ഡ് ആ​ണ്. ബ​റാ​ക് ഒ​ബാ​മ, ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷ് തു​ട​ങ്ങി​യ പ്ര​സി​ഡ​ന്‍റു​മാ​രെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പു​സ്ത​കം എ​ഴു​തി​യി​ട്ടു​ണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ