/indian-express-malayalam/media/media_files/2025/09/21/trump1212-2025-09-21-14-48-38.jpg)
ഫയൽ ഫൊട്ടോ
വാഷിങ്ടൺ: പലചരക്ക് സാധനങ്ങളുടെ വില വർധനയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടെ​ ഉയരുന്ന ആശങ്ക കണക്കിലെടുത്ത് ഭക്ഷ്യവസ്തുക്കളുടെ തീരുവ ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവച്ചു. ബീഫ്, തക്കാളി, വാഴപ്പഴം, കോഫി തുടങ്ങി പ്രധാന ഭക്ഷണസാധനങ്ങൾക്കാണ് തീരുവ ഇളവ് അനുവദിച്ചത്.
ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നില്ലെന്ന് ആവർത്തിച്ച് വാദിച്ചിരുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് ഇളവ് പ്രഖ്യാപനം. വിർജീനിയ, ന്യൂജേഴ്സി, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് പിന്നാലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിതച്ചെലവ് പ്രധാന ചർച്ചാവിഷയമായിരുന്നു.
അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഇറക്കുമതികളുടെയും തീരുവകൾ നീക്കം ചെയ്യുന്ന ചട്ടക്കൂട് വ്യാപാര കരാറുകളിൽ എത്തിയതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. വർഷാവസാനത്തിനുമുമ്പ് കൂടുതൽ കരാറുകൾക്കായി യുഎസ് അധികൃതർ ശ്രമിക്കുന്നതായാണ് വിവരം.
ഉപഭോക്തൃ വില സൂചിക പ്രകാരം, സെപ്റ്റംബറിൽ ബീഫിന് ഏകദേശം 13 ശതമാനം വില കൂടുതലായിരുന്നു. സ്റ്റെയ്ക്കുകളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 17 ശതമാനം കൂടിയിരുന്നു. മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനവായിരുന്നു ഈ ഉത്പന്നങ്ങൾക്ക് ഉണ്ടായത്.
Read More: കോൺഗ്രസ് ഇപ്പോൾ 'മുസ്‌ലിം ലീഗ് - മാവോവാദി കോൺഗ്രസ്''; ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുലയെന്ന് മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us