വാഷിംഗ്ടൺ: പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനങ്ങളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാൻ, ഭീകരർക്ക് താവളമൊരുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്ന് പറഞ്ഞ ട്രംപ് ക്ഷമയ്ക്ക് പരിധികളുണ്ടെന്നും മുന്നറിയിപ്പ് നൽകി. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
‘അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണ്. പാകിസ്താനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണ്’ ട്രംപ് ആരോപിച്ചു.
ആണവശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മിലുളള മോശം ബന്ധം മേഖലയുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും തന്റെ പ്രസംഗത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.
‘അഫ്ഗാനിസ്ഥാന്‍ അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക അവര്‍ക്ക് പിന്തുണ നല്‍കും. കോടിക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ ചിലവിടുന്നത്. പുതിയൊരു അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും’ ട്രംപപ് പറഞ്ഞു