വാഷിംഗ്ടണ്‍: കുടിയേറ്റക്കാരേയും ഏഴ് മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളേയും അമേരിക്കയില്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് മുഖം മിനുക്കി വീണ്ടും അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് കോടതിക്ക് മുന്നറിയിപ്പന്ന രീതിയില്‍ ട്രംപിന്റെ പരാമര്‍ശം.

ഈ വിഷയത്തില്‍ കോടതിയോടുള്ള യുദ്ധത്തില്‍ താന്‍ തന്നെ ജയിക്കുമെന്ന് ട്രംപ് പറഞ്ഞു. പുതിയ ബ്രാന്റ് ഉത്തരവ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ നമുക്കുമുമ്പില്‍ ഒട്ടേറെ മറ്റുവഴികളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവ് താൽക്കാലികമായി തടഞ്ഞ ഫെഡറൽ കോടി വിധിക്കെതിരെ യുസ് നീതി വകുപ്പ് നൽകിയ അപേക്ഷ അപ്പീൽ കോടതി തള്ളിയിരുന്നു. വാഷിങ്ടൻ സംസ്ഥാനം നൽകിയ ഹർജിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിയാറ്റിൽ കോടതി ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. സിയാറ്റിൽ കോടതി വിധിയെത്തുടർന്നു യാത്രാവിലക്ക് നടപ്പാക്കുന്നതു യുഎസ് അധികൃതർ നിർത്തിവച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ