scorecardresearch

10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്

സംഘർഷങ്ങളുടെ പേരുകൾ വ്യക്തമാക്കാതെയായിരുന്നു ഇത്തവണ ട്രംപ് അവകാശവാദമുന്നയിച്ചത്

സംഘർഷങ്ങളുടെ പേരുകൾ വ്യക്തമാക്കാതെയായിരുന്നു ഇത്തവണ ട്രംപ് അവകാശവാദമുന്നയിച്ചത്

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന വർഷാവസാന പ്രസംഗത്തിലെ 19 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക പ്രൈം ടൈമിലാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പരാമർശം.തൻ്റെ രണ്ടാം ടേമിലെ വിവിധ നേട്ടങ്ങളാണിവയെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗത്തിന് തുടക്കം കുറിച്ചത്. കുടിയേറ്റം, യുദ്ധം അവസാനിപ്പിക്കൽ തുടങ്ങിയവ എടുത്തു പറഞ്ഞും തൻ്റെ ഭരണകൂടത്തിൻ്റെ വിജയങ്ങളാണിവയെന്നും പട്ടികപ്പെടുത്തി പ്രസംഗത്തിലുടനീളം സംസാരിച്ചു.

Advertisment

Also Read: വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

ഈ വർഷം ജനുവരിയിൽ രണ്ടാം തവണ അധികാരമേറ്റതിന് ശേഷം രാഷ്‌ട്രത്തിനകത്തും പുറത്തുമുള്ള നിരവധി പ്രശ്‌നങ്ങൾ പരിഹരിച്ചു. അതിർത്തി സുരക്ഷിതമാക്കൽ, കുടിയേറ്റം തടയൽ, വില കുറയ്ക്കൽ, സംഘർഷങ്ങൾ അവസാനിപ്പിക്കൽ, താരിഫുകൾ, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, എന്നിവ ഈ വർഷത്തെ നേട്ടങ്ങളാണ്.

"ഞാൻ അമേരിക്കൻ ശക്തി പുനഃസ്ഥാപിച്ചു. 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. ഇറാൻ ആണവ ഭീഷണി നശിപ്പിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു. 3,000 വർഷത്തിനിടെ ആദ്യമായി മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവന്നു. ബന്ധികളെ മോചിപ്പിച്ചു" - ട്രംപ് ആവകാശവാദമുന്നയിച്ചു.

സംഘർഷങ്ങളുടെ പേരുകൾ വ്യക്തമാക്കാതെയായിരുന്നു ഇത്തവണ ട്രംപ് അവകാശവാദമുന്നയിച്ചത്. നേരത്തെ ഇന്ത്യ- പാക്, തായ്‌ലൻഡ്- കംബോഡിയ, അർമേനിയ- അസർബൈജാൻ, കൊസോവോ- സെർബിയ, ഇസ്രയേൽ- ഇറാൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ഈ വർഷം മുഴുവൻ ട്രംപ് അവകാശപ്പെട്ടിരുന്നു.

Also Read:ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി

കൂടാതെ ലോകമെമ്പാടുമുള്ള കുടിയേറ്റ പ്രശ്‌നം പരിഹരിച്ചു. അമേരിക്കയിൽ തൊഴിലവസരങ്ങൾ വർധിപ്പിച്ചു. ജോബൈഡന്‍ ഭരണകൂടം നമ്മുടെ രാജ്യത്തോട് ചെയ്‌ത ഏറ്റവും മോശമായ കാര്യം അതിര്‍ത്തിയിലെ അധിനിവേശമാണ്.

ബൈഡന്‍ ഭരണകൂടവും കോണ്‍ഗ്രസിലെ സഖ്യകക്ഷികളും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നു. ഈ കുടിയേറ്റം രാജ്യത്തെ വലിയ രീതിയിൽ ബാധിച്ചു. ഇവർക്ക് ഭവനങ്ങള്‍ നല്‍കിയതിലൂടെ അമേരിക്കൻ പൗരരുടെ ഭവന വാടക, ചെലവുകള്‍ കുതിച്ചുയര്‍ന്നു എന്നും ട്രംപ് വാദിച്ചു.

Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്

50 വർഷത്തിനിടെ ആദ്യമായി, അമേരിക്കയിൽ കുടിയേറിയവർ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. ഇതിലൂടെ കൂടുതൽ വീടുകളും കൂടുതൽ ജോലികളും അമേരിക്കക്കാർക്ക് തിരികെ ലഭിക്കും. തെരഞ്ഞെടുപ്പിന് മുൻപുള്ള വർഷം, എല്ലാ തൊഴിലുകളിലും വിദേശ കുടിയേറ്റക്കാർക്കായിരുന്നു. ഞാൻ അധികാരമേറ്റതിനുശേഷം അമേരിക്കൻ വംശജരായ പൗരന്മാർക്കായി മൊത്തം തൊഴിലുകളും 100 ശതമാനം വർധിപ്പിച്ചുവെന്നും ട്രംപ് വർഷാവസന പ്രസംഗത്തിൽ അവകാശപ്പെട്ടു.

Read More:ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകുമെന്ന് പ്രധാനമന്ത്രി

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: