ന്യൂയോർക്ക്: അധികാരത്തില്‍ കയറി അര മാസം തികയ്ക്കുന്നതേയുള്ളൂ; എങ്കിലും മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ട്രംപ് തന്നെ താരം. അമേരിക്കയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഹെഡ് ലൈനുകളും കവര്‍ പേജുകളും തനിക്കു വേണം എന്ന മട്ടിലാണ് പുള്ളി.

Washington ആസ്ഥാനമായ അറ്റ്‌ലാന്റിക് മീഡിയയുടെ വെബ്‌ പോര്‍ട്ടല്‍ ആയ quartz, ട്രംപിനെ അടിസ്ഥാനപ്പെടുത്തി വന്നിട്ടുള്ള അമേരിക്കന്‍ മാഗസിന്‍ കവര്‍ പേജുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

ഭരണത്തിന്‍റെ ആദ്യ ദിനങ്ങളില്‍ ട്രംപ്  എടുത്തിട്ടുള്ള നിലപാടുകള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഒരല്‍പം ചവര്‍പ്പോടെയാണ് സ്വീകരിച്ചത് എന്നതിന് ഉദാഹരണമാണ് ഈ കവര്‍ ചിത്രങ്ങള്‍. വരും ആഴ്ചകളിലും സങ്കടവും ദേഷ്യവും ഉളവാക്കുന്ന ഇത്തരം ചിത്രങ്ങളുടെ ഒഴുക്കുണ്ടാവും എന്നും quartz ചൂണ്ടിക്കാണിക്കുന്നു.

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലയറുത്തു പിടിച്ചിരിക്കുന്ന ട്രംപ് മുതല്‍ വൈറ്റ് ഹൌസില്‍ അടിയന്തിരാവസ്ഥ എന്നും The Great Manipulator എന്നും ഒരു സ്വേച്ഛാധിപത്യം ഉണ്ടാകുന്നതെങ്ങനെ എന്നും നീളുന്നു കവര്‍ സ്റ്റോറികള്‍.  ഇതില്‍ ദേര്‍ സ്പിഗല്‍ ചിത്രം ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു.

മദര്‍ ജോണ്‍സ്

മദര്‍ ജോണ്‍സ്

ദേര്‍ സ്പിഗല്‍

ദേര്‍ സ്പിഗല്‍

ദി എകനോമിസ്റ്റ്

ദി എകനോമിസ്റ്റ്

ബ്ലൂംബെര്‍ഗ് ബിസിനസ്‌ വീക്ക്‌

ബ്ലൂംബെര്‍ഗ് ബിസിനസ്‌ വീക്ക്‌

ദി ന്യൂ യോര്‍കേര്‍

ദി ന്യൂ യോര്‍കേര്‍

ടൈം

ടൈം

ദി അറ്റ്‌ലാന്റിക് കവര്‍

ദി അറ്റ്‌ലാന്റിക് കവര്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ