/indian-express-malayalam/media/media_files/2025/09/21/trump1212-2025-09-21-14-48-38.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: സൊഹ്റാൻ മംദാനി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറയ്ക്കുമെന്ന ഭീഷണി മയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിന് പരിമിതമായ ഫെഡറൽ പിന്തുണ നൽകാനാണ് തീരുമാനമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്.
Also Read:ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്; സൊഹ്‌റാൻ മംദാനിയ്ക്ക് ചരിത്ര വിജയം, ട്രംപിന് തിരിച്ചടി
കമ്മ്യൂണിസ്റ്റ്, മാർക്സിസ്റ്റ് സോഷ്യലിസ്റ്റുകൾ, ആഗോളവാദികൾ എന്നിവർക്ക് ന്യൂയോർക്കിൽ അവസരം ലഭിച്ചുവെന്നും അവർ ദുരന്തം മാത്രമാണ് നൽകിയതെന്നും വിമർശിച്ച ശേഷമാണ് അൽപം സഹായം നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയത്. നേരത്തെ മംദാനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ട്രംപ്, ന്യൂയോർക്കിൽ അദ്ദേഹം വിജയിച്ചാൽ ഒരു രൂപ പോലും തന്റെ ഭരണകൂടം നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ തീരുമാനത്തിൽ മാറ്റം വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്.
Also Read:ആരാണ് സൊഹ്റാൻ മംദാനി?
മംദാനി വിജയിച്ചാൽ ന്യൂയോർക്കിന് ഫെഡറൽ ഫണ്ടിങ് നൽകില്ലെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ട്രംപിന്റെ ഈ ഭീഷണി വലിയ രീതിയിൽ മംദാനിയ്ക്ക് പിന്തുണ ലഭിക്കാൻ കാരണമായിരുന്നു. എന്നാൽ സൊഹ്റാൻ മംദാനി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടതുപക്ഷ ചായ്വിനെ വീണ്ടും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്.മംദാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിന് 'പൂർണവും പരിപൂർണവുമായ ദുരന്തം' നേരിടേണ്ടിവരും. മംദാനി കമ്മ്യൂണിസ്റ്റ് ആണ് എന്നും ട്രംപ് അസഹിഷ്ണുത പ്രകടിപ്പിച്ചു.
അതേസമയം മൂന്ന് പതിറ്റാണ്ടിനിടയിലെ വിജയിച്ച ഒരു ന്യൂയോർക്ക് മേയർ സ്ഥാനാർഥിക്കും ലഭിക്കാത്തത്ര വോട്ടുകളാണ് മംദാനിയ്ക്ക് ലഭിച്ചിരിക്കുന്നത്. 948,202 വോട്ടുകൾ നേടിയാണ് ന്യൂയോർക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 50 വർഷത്തിനിടയിലെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് ഇത്തവണത്തെ മത്സരത്തിൽ രേഖപ്പെടുത്തിയത്. മംദാനി 50.6 ശതമാനം വോട്ടുകൾ നേടിയപ്പോൾ, എതിർ സ്ഥാനാർഥി ക്യൂമോ 41.7 ശതമാനം വോട്ടുകൾ നേടി പിന്നിലാവുകയായിരുന്നു.
Read More:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us