തിരുപ്പതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വഴിയോര കച്ചവടക്കാര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. ചിറ്റൂരിലെ യെര്‍പെഡുവിലാണ് നിയന്ത്രണം വിട്ട ട്രക്ക് കച്ചവടക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ പച്ചക്കറി- പഴക്കച്ചവടക്കാരാണ് മരിച്ചതെന്നാണ് വിവരം.

മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചപ്പോഴാണ് ട്രക്ക് നിയന്ത്രണം വിട്ടതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ച വണ്ടിയാണ് തിരക്കേറിയ നടപ്പാതയിലേക്ക് കയറിയത്.

ശ്രീകലാഹസ്തിയില്‍ നിന്നും തിരുപ്പതിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ 10 പേരെ തിരുപ്പതിയിലെ റൂയിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ