ലക്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജലേസര്‍ പ്രദേശത്ത് സാരൈ നീമിലാണ് അപകടം ഉണ്ടായത്. വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടം നടന്നയുടനെ നാട്ടുകാര്‍‍ പൊലീസില്‍ വിവരം അറിയിക്കുകയും അപകടത്തില്‍ പെട്ടവരെ എസ്എന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സുപ്രണ്ട് സത്യാര്‍ത്ഥ് അനിരുദ്ധ് പങ്കജാണ് 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമായിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിയതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ