തെലങ്കാന രാഷ്ട്ര സമിതി നേതാവിനെ കല്ലെറിഞ്ഞ് കൊന്നു

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്

ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദില്‍ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) നേതാവിനെ കല്ലെറിഞ്ഞു കൊന്നു. ടിആര്‍എസ് നേതാവ് നാരായണ റെഡ്ഡിയാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് വികാരാബാദിലെ സുല്‍ത്താന്‍പുരിൽ നാരായണ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. റെഡ്ഡിയുമായി ഗ്രാമത്തിലെ എതിര്‍ സംഘടനയ്ക്ക് ശത്രുതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

നേതാവിന്റെ മരണവാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി അണികള്‍ കൊലപാതകബന്ധം ആരോപിച്ച് ചില കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം, റെഡ്ഡിയുടെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

Web Title: Trs leader narayana reddy stoned to death in vikarabad

Next Story
നടക്കുന്നതിനിടയില്‍ ദേഹത്ത് മുട്ടിയെന്നു പറഞ്ഞ് യുവാവിനെ കുത്തിക്കൊന്നുmurder
The moderation of comments is automated and not cleared manually by malayalam.indianexpress.com