രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ടിആര്‍എസ് നേതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്കും കുടുംബത്തിനും സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വരികയായിരുന്നു

TRS Leader

ഹൈദരാബാദ്: വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവ് മര്‍ദ്ദിക്കുന്ന വിഡിയോ പുറത്ത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടിആര്‍എസ് പാര്‍ട്ടി നേതാവ് പി.ശ്രീനിവാസ റെഡ്ഡിക്കെതിരെ ഭാര്യ സംഗീതയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

നാല് വര്‍ഷം മുമ്പാണ് ശ്രീനിവാസ റെഡ്ഡി സംഗീതയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്കും കുടുംബത്തിനും സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് അവര്‍ തന്നെ മാനസികമായും ശാരീരിരകമായും ഉപദ്രവിക്കാറുണ്ടെന്ന് സംഗീത പൊലീസിനോട് പറഞ്ഞു.

ഓഗസ്റ്റിലാണ് വിവാഹ മോചനം പോലും നേടാതെ ശ്രീനിവാസ റെഡ്ഡി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത്. ഇതറിഞ്ഞ സംഗീത വീട്ടുകാര്‍ക്കൊപ്പം റെഡ്ഡിയുടെ വീട്ടിലെത്തി. എന്നാല്‍ ഇയാളും വീട്ടുകാരും ചേര്‍ന്ന് സംഗീതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഗീതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിപള്ളി പോലീസ് കേസെടുത്തു. ശ്രീനിവാസ റെഡ്ഡിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trs leader and his family beat wife after she questioned his second marriage

Next Story
രാഹുൽ ഗാന്ധി കോൺഗ്രസ് തലപ്പത്തേക്ക്, എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com