ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു

സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി

trivendra singh rawat, trivendra singh rawat resigns, trivendra singh rawat resigns as cm, uttarakhand cm resigns, trivendra singh rawat news, trivendra singh rawat uttarakhand, uttarakhand new chief minister, jp nadda, uttarakhand bjp, uttarakhand news, indian express news, ത്രിവേന്ദ്ര സിങ് റാവത്ത്, ഉത്തരാഘണ്ഡ്, ഉത്തരാഘണ്ഡ് മുഖ്യമന്ത്രി, ബിജെപി, ഉത്തരാഘണ്ഡ് ബിജെപി, ബിജെപി മുഖ്യമന്ത്രി, രാജി, രാജി വച്ചു, ഉത്തരാഘണ്ഡ് മുഖ്യമന്ത്രി രാജി വച്ചു, ത്രിവേന്ദ്ര സിങ് റാവത്ത് രാജി വച്ചു, ഉത്തരാഘണ്ഡ് മുഖ്യമന്ത്രി രാജി, ത്രിവേന്ദ്ര സിങ് റാവത്ത് രാജി, ie malayalam

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി. ത്രിവേന്ദ്ര സിംഗ് റാവത്ത് ചൊവ്വാഴ്ച ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജി സമർപ്പിച്ചു.

“ഞാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി ഗവർണർക്ക് സമർപ്പിച്ചു. ബിജെപി നിയമസഭാ പാർട്ടി യോഗം നാളെ രാവിലെ 10 ന് പാർട്ടി ഓഫീസിൽ നടക്കും,” റാവത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജി സ്വീകരിച്ച ഗവർണർ പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ റാവത്തിനോട് ആവശ്യപ്പെട്ടു.

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയെ ദില്ലിയിൽ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് റാവത്തിന്റെ രാജി. റാവത്തിനെ കാണുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷ്, ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം എന്നിവരുമായി നദ്ദ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന് പാർട്ടി വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആകേണ്ട ആളാ, ഇപ്പോൾ ബിജെപിയിലെ ബാക്ക് ബെഞ്ചർ; സിന്ധ്യയ്ക്ക് രാഹുലിന്റെ പരിഹാസം

പാർട്ടിയിലെ ചില എം‌എൽ‌എമാരും വിഭാഗങ്ങളും റാവത്തിന്റെ സർക്കാരിൻറെ പ്രവർത്തനത്തിൽ അതൃപ്തിയുള്ളതായി കേന്ദ്ര നേതൃത്വത്തെയും ആർ‌എസ്‌എസിനെയും അറിയിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡിൽ നിന്നുള്ള ബിജെപി നേതാക്കൾ അറിയിച്ചു. രണ്ട് വർഷമായി മൂന്ന് മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മന്ത്രിസഭ വിപുലീകരിക്കണമെന്ന് മുതിർന്ന എം‌എൽ‌എമാരും ആവശ്യപ്പെട്ടിരുന്നു.

“സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരിലും എം‌എൽ‌എമാരിലും ഒരു വലിയ വിഭാഗത്തിനിടയിൽ അസംതൃപ്തി നിലനിന്നിരുന്നു. ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ ശുപാർശകൾ ശ്രദ്ധിക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടിരുന്നു. അവഗണിക്കപ്പെട്ടതായി അവർക്ക് തോന്നിയിരുന്നു. ഈ സാഹചര്യത്തിൽ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഒരു വെല്ലുവിളിയാകും, ”ഒരു ആർ‌എസ്‌എസ് പ്രവർത്തകൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: നൂറ് ദിവസമല്ല, നൂറ് മാസമായാലും ഈ പോരാട്ടത്തിൽ കർഷകർക്കൊപ്പം: പ്രിയങ്ക ഗാന്ധി

നാലുവർഷം പൂർത്തിയാകാൻ വെറും 10 ദിവസം ശേഷിക്കവേ ആയിരുന്നു റാവത്തിന്റെ ദില്ലി സന്ദർശനം. രണ്ട് ദിവസത്തിന് ശേഷം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രമൺ സിംഗ് ഡെറാഡൂണിലെ പാർട്ടിയുടെ സംസ്ഥാന കോർ കമ്മിറ്റിയുടെ യോഗത്തിൽ “നിരീക്ഷകനായി” എത്തുകയും അംഗങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. രമൺ സിങ്ങ് ആർ‌എസ്‌എസ് ഓഫീസും സന്ദർശിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trivendra singh rawat resignation uttarakhand cm bjp

Next Story
എസ്എംഎസ് നിയന്ത്രണം പ്രാബല്യത്തില്‍; ബാങ്കിങ് ഇടപാടുകള്‍ക്കു രണ്ടാംദിവസവും തടസംSMS scrubbing, എസ്എംഎസ് സ്ക്രബ്ബിങ്, വാണിജ്യ എസ്എംഎസ് നിയന്ത്രണം, OTP failure, OTP services hit,ഒടിപി സേവന തടസം,  TRAI, ട്രായ്, SMS, എസ്എംഎസ്, corporate SMS messages,കോർപറേറ്റ് എസ്എംഎസ് മെസേജ്, telecallers SMS messages, ടെലികോളർ എസ്എംഎസ് മെസേജ്, sales SMS messages, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com