scorecardresearch

'ഞങ്ങളുടെ പ്രതിമകൾ തകർക്കാനേ സാധിക്കൂ, ആവേശം കെടുത്താനാകില്ല'; ബിജെപിക്ക് സിപിഎമ്മിന്റെ മറുപടി

ആയിരത്തിലേറെ വീടുകളും മുന്നൂറോളം ഓഫീസുകളും തകർത്തു; 208 പാർട്ടി ഓഫീസുകൾ ബിജെപി പ്രവർത്തകർ കൈയ്യേറി

ആയിരത്തിലേറെ വീടുകളും മുന്നൂറോളം ഓഫീസുകളും തകർത്തു; 208 പാർട്ടി ഓഫീസുകൾ ബിജെപി പ്രവർത്തകർ കൈയ്യേറി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഞങ്ങളുടെ പ്രതിമകൾ തകർക്കാനേ സാധിക്കൂ, ആവേശം കെടുത്താനാകില്ല'; ബിജെപിക്ക് സിപിഎമ്മിന്റെ മറുപടി

അഗർത്തല: അക്രമം തുടരുന്ന ത്രിപുരയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. ബെലോനിയ നഗരത്തിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടത് പരാമർശിച്ചാണ് സിപിഎം രംഗത്ത് വന്നത്.

Advertisment

"ഞങ്ങളുടെ പ്രതിമകൾ തകർക്കാനേ നിങ്ങൾക്കാവൂ, ആവേശം തല്ലിക്കെടുത്താനാകില്ല," സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.

25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ത്രിപുരയിൽ ആദ്യമായി അധികാരത്തിലേറിയ ബിജെപിയുടെ പ്രവർത്തകർ സംസ്ഥാനത്ത് പലയിടത്തും സിപിഎം ഓഫീസുകൾ ആക്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 200 ഓളം കേസുകൾ സംസ്ഥാനത്ത് ഇതിനോടകം റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisment

സംസ്ഥാനത്ത് സിപിഎമ്മിന്റെ 514 പ്രവർത്തകർ ഇതിനോടകം ആക്രമിക്കപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി ബിജൻ ധർ പറഞ്ഞു. സിപിഎം പ്രവർത്തകരുടെ 1539 വീടുകൾ തകർക്കപ്പെട്ടുവെന്നും 196 വീടുകൾക്ക് തീയിട്ടെന്നും 134 ഓഫീസുകൾ തകർത്തുവെന്നും 64 ഓഫീസുകൾ തീയിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും 208 ഓഫീസുകൾ ബിജെപിക്കാർ കൈയ്യേറിയെന്നും സിപിഎം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ എത്രയും വേഗം ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവർണറോട് ആവശ്യപ്പെട്ടു.

ത്രിപുരയിൽ ഇടതുപക്ഷ പ്രവർത്തകർക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും കുറ്റപ്പെടുത്തി. അതേസമയം ലെനിൻ പ്രതിമ തകർക്കപ്പെട്ടതിനെ നിസാരവത്കരിച്ചാണ് ഗവർണർ തഥാഗത റോയ് ട്വിറ്ററിൽ കുറിച്ചത്.

"ഒരു ജനാധിപത്യ സർക്കാർ നടപ്പിലാക്കിയത് മറ്റൊരു ജനാധിപത്യ സർക്കാർ തിരുത്തുന്നു. അതുപോലെ തിരിച്ചും," അദ്ദേഹം പറഞ്ഞു.

Bjp Tripura Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: