ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ കണക്കുകള്‍ പുറത്ത് വന്നുതുടങ്ങി. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പറയുന്നത് ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ്. മേഘാലയയില്‍ വളരെ കടുത്ത പോരാട്ടവും നടക്കുമെന്നും റിപോര്‍ട്ട് പറയുന്നു.
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 36-45 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. എന്‍ഡിപിപിയും ബിജെപിയും ചേര്‍ന്ന് 60ല്‍ 38-48 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മോശം പ്രകടനമാണ് കാഴ്ചവെക്കുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ എക്സിറ്റ് പോളുകളും നാഗാലാന്‍ഡില്‍ ആകെയുള്ള 60 സീറ്റുകളില്‍ എന്‍ഡിപിപി+ സഖ്യം 38-48 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.
സീ മാട്രിസ് എക്‌സിറ്റ് പോള്‍ കാണിക്കുന്നത് മേഘാലയയില്‍ ബിജെപി നില മെച്ചപ്പെടുുമെന്നാണ്. ത്രിപുരയില്‍ ബിജെപിക്ക് കുറഞ്ഞ ഭൂരിപക്ഷമാണ് സര്‍വേ പ്രവചിക്കുന്നത്. നാഗാലാന്‍ഡില്‍, സീ പോള്‍ ബിജെപിക്ക് സമാനമായ ഉയര്‍ന്ന വോട്ട് പ്രവചിക്കുന്നു. ടൈംസ് നൗ സര്‍വേയില്‍ ത്രിപുരയില്‍ കനത്ത മത്സരം നടന്നുവെന്നാണ് പ്രവചിക്കുന്നത്. നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപിക്ക് ഇവര്‍ പ്രവചിക്കുന്നത്.