ന്യൂ​ഡ​ൽ​ഹി: ത്രിപുരയില്‍ സിപിഎമ്മിന്റെ 25 വര്‍ഷം നീണ്ട ഭരണത്തിന് അറുതി വരുത്തിയ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയുടെ വികസന അജണ്ടയാണ് വിജയം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശൂന്യത്തില്‍ നിന്നും ശിക്കാറിലേക്ക് (വേട്ട)’ കുതിച്ചത് പാര്‍ട്ടിയുടെ ശക്തിയും വ്യക്തമായ വികസന പദ്ധതികളും കൊണ്ടാണെന്നും മോദി പറഞ്ഞു.

‘സൂര്യന്‍ അസ്തമിക്കുമ്പോള്‍ ചുവന്ന നിറമാണ്. എന്നാല്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ അതിന് കാവി നിറമായിരിക്കും. കോ​ൺ​ഗ്ര​സ് സം​സ്കാ​രം ബി​ജെ​പി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​രു​ത്. എ​ക്കാ​ല​ത്തെ​യും ചെ​റി​യ പാ​ർ​ട്ടി​യാ​യി കോ​ൺ‌​ഗ്ര​സ് ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ബി​ജെ​പി​ക്ക് ഇ​തൊ​രു പാ​ഠ​മാ​ണ്. കോ​ൺ​ഗ്ര​സ് സം​സ്കാ​രം പാ​ർ​ട്ടി​യി​ൽ‌ നു​ഴ​ഞ്ഞു​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡൽഹിയിൽ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​സ്തു ശാ​സ്ത്ര​പ്ര​കാ​രം ഒ​രു വീ​ടി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ശാ​സ്ത്ര​വി​ധി പ്ര​കാ​രം വ​ട​ക്കു​കി​ഴ​ക്ക് മൂ​ല പ്ര​ത്യേ​കം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​ർ​ച്ച​യാ​യും വി​ക​സ​ന​മെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ