അഗർത്തല: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയിൽ ആരംഭിച്ച അക്രമങ്ങൾക്ക് അയവില്ല. വിവിധയിടങ്ങളിൽ വീടുകൾക്കും വ്യക്തികൾക്കും പാർട്ടി ഓഫീസുകൾക്കും നേരെ ആക്രമണം തുടരുകയാണ്. സിപിഎമ്മിന് പുറമേ കോൺഗ്രസ് ഓഫീസുകളും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കമാൽപൂറിലെ കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് ഇന്നലെ ബിജെപി പ്രവർത്തകർ കൈയ്യേറിയത്. ഇവർ ഇവിടെ കൊടികുത്തി. ഇക്കാര്യം പൂജൻ ബിശ്വാസ് എന്ന യൂത്ത് കോൺഗ്രസ് നേതാവാണ് ട്വിറ്ററിൽ പങ്കുവച്ചത്. “കമൽപൂറിൽ കോൺഗ്രസ് ഓഫീസ് ബിജെപി ബലമായി കൈയ്യേറി കൊടികുത്തി. നിങ്ങൾക്ക് എന്താണോ വേണ്ടത് അതൊക്കെ ചെയ്യൂ. ഒരു നാൾ ത്രിപുര നിങ്ങളെ പുറന്തളളും. ഇതൊരു കോൺഗ്രസ് പ്രവർത്തകന്റെ വാക്കാണ്,” പൂജൻ ബിശ്വാസ് കുറിച്ചു.

ത്രിപുരയിലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് പൂജൻ ബിശ്വാസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook