Latest News

‘അന്ന് ഇന്റര്‍നെറ്റുണ്ടായിരുന്നു, സത്യം വിശ്വസിച്ചേ പറ്റൂ’;ട്രോളുകളില്‍ ‘തളരാതെ’ ബിപ്ലബ് ദേവ്

മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുവെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത്

ന്യൂഡല്‍ഹി: മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നുവെന്ന തന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. തന്റെ പ്രസ്താവനയെ വിമര്‍ശിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

”സ്വന്തം രാജ്യത്തെ ചെറുതാക്കി കാണിക്കുകയാണ് അവര്‍. എന്നിട്ട് വിദേശ രാജ്യങ്ങളെ പറ്റി പുകഴ്ത്തി പറയും. പക്ഷെ സത്യം വിശ്വസിച്ചേ പറ്റൂ. സ്വയം ആശയക്കുഴപ്പമുണ്ടാക്കരുത് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയുമരുത്,” തന്റെ പ്രസ്താവനയെ പരിഹസിച്ചവരെ വിമര്‍ശിച്ചു കൊണ്ട് ബിപ്ലബ് കുമാര്‍ പറഞ്ഞു.

മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുവെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത്. പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്.

‘ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട്.’ ബിപ്ലബ് ദേബ് പറഞ്ഞു.

അധികാരത്തിലെത്തി ഒരുമാസം പൂര്‍ത്തിയായതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യാ പുരാതനകാലം മുതല്‍ക്കേ രാജ്യത്തുണ്ടായിരുന്നെന്ന് വിപ്ലബ് ദേവ് അവകാശപ്പെട്ടത്. രാജ്യത്ത് ഡിജിറ്റല്‍ വത്കരണം കൊണ്ടുവരുന്നതിനായി വലിയതോതില്‍ പ്രയത്നിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ഇതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്നെയാണ് ത്രിപുര മുഖ്യമന്ത്രി അടുത്ത വെടിപൊട്ടിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tripura cm biplab deb says narrow minded people wont believe internet existed since mahabharata era

Next Story
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; 15 വർഷത്തിനുളളിൽ സിങ്കപ്പൂരും കാലിഫോർണിയയും പോലെ മാറ്റുംRahul Gandhi, amethi, congress, rahul gandhi amethi, rahul gandhi congress, congress news, amethi news, india news
The moderation of comments is automated and not cleared manually by malayalam.indianexpress.com