അഗർത്തല: പ്രണയിക്കുന്ന പെൺകുട്ടിയുടെ കൈയ്യില്‍ രാഖി കെട്ടാന്‍ അദ്ധ്യാപകർ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് പതിനെട്ടുകാരൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദിലീപ് കുമാറും അതേ ക്ലാസിലെ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പ്രിന്‍സിപ്പലും അധ്യാപകരും തിങ്കളാഴ്ച ദിലീപിന്റെയും പെൺകുട്ടിയുടേയും മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ കൈയ്യില്‍ രാഖി കെട്ടാന്‍ അദ്ധ്യാപകർ ദിലീപിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ രാഖി കെട്ടാന്‍ ഇരുവരും വിസ്സമതം പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ദിലീപ് അവിടെനിന്നും താഴേയ്ക്ക് എടുത്തുചാടി ആത്മഹത്യക്ക് ശ്രമിച്ചു. ദിലീപിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സംഭവത്തെത്തുടര്‍ന്ന് സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി. കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ