അഗര്‍ത്തല: കോണ്‍ഗ്രസ്-സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടക്കുന്നെന്ന ആരോപണങ്ങള്‍ക്കിടെ ത്രിപുര ഗ്രാമപഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചു. അതേസമയം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

അതേസമയം അക്രമം ഉണ്ടായതായി തങ്ങളുടെ ഓഫീസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അത്കൊണ്ട് തിരഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ‘പോളിംഗ് ബൂത്തുകളുടെ ചുമതല ഉണ്ടായിരുന്ന ബ്ലോക്ക് ഡെവലപ്പേഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പൊലീസിനെതിരേയും പരാതി ലഭിച്ചിട്ടില്ല. 132 ഗ്രാപഞ്ചായത്തുകളിലും ഏഴ് പഞ്ചായത്ത് സമിതികളിലും മാത്രമാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുക. ജില്ലാ പഞ്ചായത്തുകളിലെ എല്ലാ സീറ്റുകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി കാമേശ്വര റാവും പറഞ്ഞു.

ഈ മാസം 30-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 ജില്ലാ പഞ്ചായത്തുകളിലും ബി.ജെ.പി. നേട്ടമുണ്ടാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.3,386 സീറ്റുകളിലേക്കാണ് (3,207 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കും) ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ 3,075 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലും 154 പഞ്ചായത്ത് സമിതികളിലും 18 ജില്ലാ പരിഷത്തുകളിലും ബിജപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 132 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും ഏഴു പഞ്ചായത്ത് സമിതികളിലേക്കുമായിരിക്കും 30ന് തിരഞ്ഞെടുപ്പ് നടക്കുക.
ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍ നിന്നുള്ളവര്‍ കൂട്ടമായി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ