തൃപ്പൂണിത്തുറയിൽ ഉഗ്രസ്ഫോടനം. ഒരു മരണം, 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ ഉഗ്രസ്ഫോടനം. 45 വീടുകൾ തകർന്നു

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങൾ ഇറക്കുന്നതിനിടെ വാഹനം പൊട്ടിത്തെറിച്ചാണ് വൻ അപകടം

16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമാണ്.

രാവിലെ പത്തരയോടെയാണ് ആറ് തുടർസ്ഫോടനങ്ങൾ ഉണ്ടായത്.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് മരിച്ചത്

വിഷ്ണു ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചിരുന്നു. ഇയാൾക്ക് സ്ഫോടനത്തിൽ സാരമായി പരിക്കേറ്റിരുന്നു.