കൊൽക്കത്ത:  സ്വന്തം വീട്ടിൽ നിന്നും തന്റെ രണ്ട് കുട്ടികളെ കാണാതായതായി മുത്തലാക്ക് വിഷയത്തിൽ സുപ്രീം കോടതിയിൽ പരാതി നൽകിയ ഇസ്രത്ത് ജഹാൻ പൊലസിൽ പരാതി നൽകി. “എന്രെ രണ്ട് കുട്ടികളെ കാണാനില്ല. പൊലീസിൽ ഇതേക്കുറിച്ച് പരാതി നൽകിയിട്ടുണ്ട്. എനിക്ക് എന്രെ കുട്ടികളെ തിരികെ വേണം.” ഇസ്രത്ത് ജഹാൻ ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ഗോലാബരി പൊലീസ് സ്റ്റേഷനിലാണ് ഇസ്രത്ത് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഹൗറയിലെ ഒരു സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.

ഇന്ന് രാവിലെ മുതൽ കുട്ടികളെ കാണാനില്ലാത്തിനെ തുടർന്ന് ബന്ധുക്കളോട് അന്വേഷിച്ചു എന്നാൽ ഇസ്രത്തിന്രെ ഭർത്താവ് കുട്ടികളെ എടുത്തുകൊണ്ടുപോയതായി  ഭർതൃ ബന്ധുക്കൾ പറഞ്ഞതായിട്ടാണ് ലഭ്യമായ വിവരം. ഭർത്താവിനെ ബന്ധപ്പെടാൻ ഇസ്രത്ത് ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. തുടർന്ന് ഗോലോബരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

“ഏകദേശം ഒരു മാസം മുമ്പാണ് മകൾ ഷയേസ്ത(13) ഉം മകൻ സെയിദ് (ഏഴ്) എന്രെടത്തു വന്നത്. പക്ഷേ രാവിലെ മുതൽ അവരെ കാണാനില്ല. നേരത്തെ കുട്ടികൾ വിളിക്കുകയും രണ്ടാനമ്മ മോശമായി പെരുമാറുന്നതിനാൽ അവിടെ നിൽക്കാൻ സാധിക്കുന്നില്ലെന്നു പറഞ്ഞിരുന്നു. എന്രെ മക്കളെ എനിക്ക് തിരികെ വേണം” ഇസ്രത്ത് പറഞ്ഞു.

ഭർത്താവിൽ തലാഖ് ചൊല്ലിയതിന് ശേഷം നാല് കുട്ടികളുടെ ഉമ്മയായ ഇസ്രത്തിന്രെ കുട്ടികളെ ബീഹാറിലേയ്ക്ക് കൊണ്ടുപോയിരുന്നു. (ഭർത്താവിന്രെ ബന്ധുക്കളുടെ വീട്ടിലേയ്ക്ക് ). ഈ മാസം ആദ്യമാണ് രണ്ട് കുട്ടികളെ ഇസ്രത്തിന്രെ അടുത്തേയ്ക്ക് അയച്ചത്. അതേ സമയം പതിനൊന്നും ഒമ്പതും വയ്സ്സുളള രണ്ട് കുട്ടികൾ ഇപ്പോഴും രണ്ടാനമ്മയോടൊപ്പമാണ്. ഭർതൃബന്ധുക്കൾ കുട്ടികളെ കൊണ്ടുപോയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.

സുപ്രീം കോടതിയിൽ മുത്തലാക്കിനെതിരെ പരാതി നൽകിയവരിൽപെട്ട അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു ഇസ്രത്ത്. ദുബൈയിൽ ജോലി ചെയ്തിരുന്ന ഇസ്രത്തിന്രെ ഭർത്താവ് മുർതാസ അൻസാരി ഏപ്രിൽ 2015, ഫോൺ വിളിച്ച് തലാഖ് നൽകുയായിരുന്നു.

അടുത്തിടെയാണ് സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ