ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷ ബഹളം. മുത്തലാഖ് ബിൽ നാളെ വീണ്ടും സഭ പരിഗണിക്കും. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു.

ലോക്‌സഭയിൽ ബിൽ പാസാക്കിയ ശേഷവും മുത്തലാഖ് രാജ്യത്ത് നടന്നെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു. ഇത് സംഭവത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും അടിയന്തിര പ്രായധാന്യമുള്ളതാണ് ബില്ലെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം.

അതേസമയം, ബിൽ സെലക്ട് കമ്മിറ്റിക് വിടണമെന്ന് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി ആരോപിച്ചു. ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കം ആരംഭിച്ചതോടെ രാജ്യസഭയിൽ ബില്ലിന് മുകളിൽ ചർച്ച ആരംഭിക്കാൻ സാധിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ