/indian-express-malayalam/media/media_files/uploads/2023/10/Mahua-Moitra-4.jpg)
തന്റെ വ്യക്തിബന്ധം തിരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് മൊയ്ത്ര അഭിപ്രായപ്പെട്ടു
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തന്റെ പാർലമെന്റ് ലോഗിൻ, പാസ്വേഡ് വിശദാംശങ്ങൾ തന്റെ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്ക് നൽകിയെങ്കിലും അദ്ദേഹത്തിൽ നിന്ന് പണം വാങ്ങിയില്ലെന്ന് വ്യക്തമാക്കി. സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നൽകിയ പരാതിയിലെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
I
ലോക്സഭാ എത്തിക്സ് കമ്മിറ്റി തനിക്കെതിരെയുള്ള പണമിടപാട് ആരോപണങ്ങൾ പരിശോധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മൊയ്ത്ര പറഞ്ഞു, “ഒരു എംപിയും സ്വന്തം ചോദ്യം ടൈപ്പ് ചെയ്യുന്നില്ല. ഞാൻ ദർശൻ ഹീരാനന്ദാനിയുടെ ഓഫീസിലെ ഒരാൾക്ക് അത് (ചോദ്യങ്ങൾ) ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനുമായി ഹീരാനന്ദാനിക്ക് ലോഗിനും പാസ്വേഡും നൽകിയിട്ടുണ്ട്.
ഒരു ചോദ്യം അപ്ലോഡ് ചെയ്യുന്നതിന്, ഒരു ഒ ടി പി (ഒറ്റത്തവണ പാസ്വേഡ്) ആവശ്യമാണ്, മൊയ്ത്ര പറഞ്ഞു, “എന്റെ ഫോൺ നമ്പരാണ് (ഒ ടി പിക്ക്) നൽകിയിട്ടുള്ളത്… ദർശനോ ഞാനറിയാതെ മറ്റാരെങ്കിലുമോ അതിൽ എന്തെങ്കിലും അപ്ലോഡ് ചെയ്യുമോ എന്നൊരു ചോദ്യം ഉദിക്കുന്നില്ല.”
എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ ഒക്ടോബർ 31ന് പകരം നവംബർ അഞ്ച് വരെ മൊയ്ത്ര സമയം തേടി. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾ - അവയിൽ ഒമ്പത് - "അങ്ങേയറ്റം സാധുതയുള്ളതും" "ദേശീയ താൽപ്പര്യത്തിന്" ഊന്നൽ നൽകുന്നതുമാണെന്ന് അവർ പറഞ്ഞു.
അദാനിക്കെതിരെ പണം വാങ്ങി ഹിരാനന്ദാനിക്ക് വേണ്ടി ബാറ്റ് ചെയ്തെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മൊയ്ത്ര പറഞ്ഞു, “പണം എവിടെയാണെന്ന് എന്നോട് പറയൂ? പ്രധാനമായും തെളിയിക്കേണ്ടത് ക്വിഡ് പ്രോ ക്വോയാണ്. പ്രധാനമന്ത്രി (നരേന്ദ്ര) മോദിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് സത്യവാങ്മൂലത്തിൽ ദർശൻ പറയുന്നു. ദർശൻ ഹീരാനന്ദാനി എവിടെയാണ് അദാനിക്കിരെ നിലകൊണ്ടത്? ദേഹാദ്രായി എന്റെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നൽകിയ വിശകലനം ചിരിപ്പിക്കുന്നതാണ്."
ദേഹാദ്രായിയുടെ പരാതി വ്യാജമാണെന്നും മൊയ്ത്ര പറഞ്ഞു. “വ്യക്തിബന്ധം പരാജയപ്പെട്ട ഒരു വ്യക്തിയെ വ്യാജ പരാതി ഫയൽ ചെയ്യാൻ നിങ്ങൾ ഉപയോഗിച്ചു, പിന്നിൽ നിന്ന് കുത്താൻ ചെയ്യാൻ നിങ്ങൾ എന്റെ സുഹൃത്തിന്റെ (ദർശൻ ഹീരാനന്ദാനി)തലയിൽ തോക്ക് വച്ചു. പക്ഷേ രണ്ടും പൊരുത്തപ്പെടണം.. ഇത് ഒരു മോശം ഗുണ്ടാപണിയാണ്, ”എംപി പറഞ്ഞു.
“
“ഞങ്ങളുടെ കൈവശം ഹിരാനന്ദാനിയിൽ നിന്നുള്ള സത്യവാങ്മൂലം ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹം പണത്തെ കുറിച്ചൊന്നും പറഞ്ഞില്ല,” മൊയ്ത്ര പറഞ്ഞു.
“എന്റെ അറിവിൽ, ദർശൻ ഹിരാനന്ദാനി എന്റെ ജന്മദിനത്തിൽ എനിക്ക് ഒരു ഹെർമിസ് സ്കാർഫ് തന്നു… ഞാൻ ബോബി ബ്രൗൺ മേക്കപ്പ് സെറ്റ് ചോദിച്ചിരുന്നു, എനിക്ക് ഒരു മാക് ഐ ഷാഡോയും പീച്ച് ലിപ്സ്റ്റിക്കും തന്നു,” തനിക്ക് വിലകൂടിയ സമ്മാനങ്ങൾ ലഭിച്ചുവെന്ന ആരോപണത്തിൽ, മൊയ്ത്ര പറഞ്ഞു.
താൻ മുംബൈയിലോ ദുബായിലോ ആയിരിക്കുമ്പോഴെല്ലാം ദർശന്റെ കാർ എയർപോർട്ടിൽ നിന്ന് തന്നെ കൊണ്ടുപോകാനും കൊണ്ടുവിടാനും വന്നതായി മൊയ്ത്ര പറഞ്ഞു. “ഞാൻ നിങ്ങളോട് കൃത്യമായ സത്യമാണ് പറയുന്നത്, ദർശന് അതിൽ കൂടുതൽ എന്തെങ്കിലും തെളിയിക്കാൻ കഴിയുമെങ്കിൽ. പണമോ മറ്റെന്തെങ്കിലുമോ ഞാൻ അദ്ദേഹത്തിൽ നിന്ന് വാങ്ങിയിട്ടില്ല. എന്റെ സ്വാഭാവദാര്ഢ്യത്തിലും വ്യക്തിത്വത്തിലുമാണ് ഞാൻ ഞാനായി വളരുന്നത്. ”
ദേഹാദ്രായി നൽകിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി താൻ ചോദിച്ച ചോദ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കർക്ക് കത്തെഴുതിയ ബിജെപി എംപി നിഷികാന്ത് ദുബെയുടെ നടപടി, “പ്രഹസനവും അസംബന്ധവും” ആണെന്ന് അവർ പറഞ്ഞു.
തന്റെ വ്യക്തിബന്ധം തിരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് മൊയ്ത്ര അഭിപ്രായപ്പെട്ടു. “അതെ. എനിക്ക് കുറ്റം സമ്മതിക്കേണ്ടി വരും…എന്റെ വ്യക്തിപരമായ സർക്കിളിലെ ആളുകളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് ഉടനെ ഒഴിവാക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അവർ പറഞ്ഞു.
ഈ ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തിയെന്ന് വാദം തള്ളിക്കളഞ്ഞ മൊയ്ത്ര, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തന്നിൽ പൂർണ വിശ്വാസമുണ്ടെന്നും ഈ നിസ്സാരമായ ആരോപണങ്ങൾ തെളിയിക്കാനും നിവർന്ന് നിൽക്കാനും കഴിയുമെന്നതിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ അവകാശപ്പെട്ടു.
“ഞാൻ തൃണമൂലിന്റെ വിശ്വസ്ത പോരാളിയാണ്, അത് ഞാൻ മരിക്കുന്നതുവരെ തുടരും. എന്റെ ജന്മം നൽകിയില്ലെങ്കിലും മമത ബാനർജി എന്റെ അമ്മയാണ്. ഈ ചോദ്യത്തിൽ, ആരോപണങ്ങൾ വളരെ പരിഹാസ്യവും തെളിയിക്കപ്പെടാത്തതുമാണ്. ”
മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും പശ്ചിമ ബംഗാളിന് നൽകാത്ത എം ജി എൻ ആർ ഇ ജി എ കുടിശ്ശികയുടെ പേരിൽ സർക്കാരിനെ വരിഞ്ഞുമുറുക്കുന്ന സമയത്താണ് ഭരണകക്ഷിയായ ബി ജെ പി തന്നെ ലക്ഷ്യമിട്ടതെന്നും മൊയ്ത്ര പറയുന്നു.
“നമ്മുടെ സംസ്ഥാനം (ബംഗാൾ) എങ്ങനെ ഇല്ലാതാക്കപ്പെടുന്നുവെന്ന് കാണിക്കുന്നതിൽ പാർട്ടിയും മമത ബാനർജിയും വിജയിച്ചു… ഈ സമയത്ത് തനിക്കെതിരെ ഈ അപവാദ പ്രചരണം നടത്താൻ ബിജെപി തിരഞ്ഞെടുത്തു,” അവർ പറഞ്ഞു.
തന്റെ വീട് പുതുക്കിപ്പണിയാൻ ഹിരാനന്ദനിയെ ഏൽപ്പിച്ചുവെന്നത് മൊയ്ത്ര നിഷേധിച്ചു. “ഞാൻ ദർശനോട് അദ്ദേഹത്തിന്റെ ആർക്കിടെക്റ്റുകളിൽ ഒരാളെ എനിക്ക് ഒരു പ്ലാൻ തരാൻ ആവശ്യപ്പെട്ടിരുന്നു, അത് അദ്ദേഹം ചെയ്തു, ഇതാ (ഡ്രോയിംഗ് കാണിക്കുന്നു)… ഞാൻ ഇത് സിപിഡബ്ല്യുഡിക്ക് നൽകി, വീടിന്റെ (എം പി ബംഗ്ലാവ്) പണി പൂർണ്ണമായും സി പി ഡബ്ലിയു ഡിയാണ് ചെയ്തത്,” അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.