scorecardresearch

പശ്ചിമ ബംഗാളിൽ വീണ്ടും തൃണമൂൽ - ബിജെപി പോര്

രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്

രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്

author-image
WebDesk
New Update
Mamata Banerjee, mamatha

മമതാ ബാനർജി

കൊൽക്കത്ത:തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബംഗാളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ബിജെപി പോര് കനക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. 

Advertisment

Also Read: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

കേന്ദ്ര ഏജൻസി തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പാർട്ടി രേഖകൾ മോഷ്ടിച്ചതായി ആരോപിച്ച് റെയ്ഡിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. പാർട്ടി വിവരങ്ങൾ അടങ്ങിയ പ്രധാന ഫയലുകൾ അനധികൃതമായി ഇഡി കൈയ്യേറിയെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പെടുത്ത് അടുത്തിരിക്കവെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി റെയ്ഡുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഇഡി പിന്നീട് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read:മാധവ് ഗാഡ്ഗിൽ: പ്രകൃതിദുരന്തങ്ങൾക്കിടയിൽ മുഴങ്ങിക്കേട്ട പരിസ്ഥിതിയുടെ മനഃസാക്ഷി

മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാൾട്ട് ലേക്ക് സെക്ടർ അഞ്ചിലുള്ള ഗോദ്റെജ് വാട്ടർസൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെ ടിഎംസി നേതാക്കൾ സാൾട്ട് ലേക്ക് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.

തിരഞ്ഞെടുപ്പ് തന്ത്രം, 2026 ലെ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക, രഹസ്യ പാർട്ടി രേഖകൾ എന്നിവ കൈക്കലാക്കുന്നതിനാണ് റെയ്ഡുകൾക്ക് ഉത്തരവിട്ടതെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. തങ്ങളുടെ സ്ഥാനാർഥി പട്ടിക വിവരങ്ങൾ ശേഖരിക്കാൻ അമിത് ഷാ അയച്ചതാണ് ഇഡിയെ എന്നായിരുന്നു മമതയുടെ ആരോപണം. 

Also Read:ഇൻഡോർ മലിനജല ദുരന്തം: എട്ട് മരണമെന്ന് സർക്കാർ, നഷ്ടപരിഹാരം നൽകിയത് 18 കുടുംബങ്ങൾക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ നിയന്ത്രിക്കണമെന്ന് മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ ജയിക്കണം എങ്കിൽ മാന്യമായി രാഷ്ട്രീയമായി പോരാടണം. ഞങ്ങളുടെ ഐടി സെൽ ഓഫീസിൽ എന്തിനാണ് റെയ്ഡ് നടത്തുന്നത്. തങ്ങളുടെ വോട്ടർമാരുടെ പേര് വെട്ടിക്കളയുന്നു. ഇത് തുടർന്നാൽ ബംഗാളിൽ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്നും മമത പറഞ്ഞു.

Read More:ബിജെപിയെയും ആശങ്കയിലാഴ്ത്തി യുപി വോട്ടർപട്ടികയിലെ കൂട്ടവെട്ട്; 200 വോട്ടർമാരെ ചേർക്കാൻ നിർദേശം

Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: