സിബിഐയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കിടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു: അലോക് വർമ്മ

തന്നോട് ശത്രുതയുളള ഒരാളുടെ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തത് ദുഃഖകരമാണെന്നും അലോക് വർമ്മ

alok varma

ന്യൂഡൽഹി: സിബിഐ ഡയറക്​ടർ സ്​ഥാനത്തു നിന്ന്​ മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് അലോക് വർമ്മ. ‘സിബിഐയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്,’ എന്ന് അദ്ദേഹം വ്യക്തമാക്കി. തന്നോട് ശത്രുതയുളള ഒരാളുടെ കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തത് ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണം. ബാഹ്യ സമ്മർദ്ദമില്ലാതെ പ്രവർത്തിക്കാൻ സിബിഐക്ക്​ ആകണം. സിബിഐയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും സ്​ഥാപനത്തി​​ന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. 2018 ഒക്​ടോബർ 23 ലെ കേന്ദ്രസർക്കാർ, സിവിസി ഉത്തരവുകൾ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാ​ഴാ​ഴ്​​ച ​യോ​ഗം ചേ​ർ​ന്ന സ​മി​തി ര​ണ്ട​ര മ​ണി​ക്കൂ​ർ ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ​അലോക് വർമ്മയെ മാറ്റാനുള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഡ​യ​റ​ക്​​ട​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല എം.നാ​ഗേ​ശ്വ​ര റാ​വു​വി​ന്​ ത​ന്നെ ന​ൽ​കി. പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​, പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ​ഗൊഗോ​യി​ക്കു​ പ​ക​രം ജ​സ്​​റ്റി​സ് എ.​കെ.സി​ക്രി എ​ന്നി​വ​രാ​ണ്​ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. ​ചീ​ഫ്​ വി​ജി​ല​ൻ​സ്​ കമ്മി​ഷ്ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന അ​ഴി​മ​തി​യും ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വു​മ​ട​ക്കം എ​ട്ട്​ ആരോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​ർമ്മയെ പു​റ​ത്താ​ക്കി​യ​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tried to uphold cbi integrity attempts were being made to destroy it alok verma

Next Story
രാകേഷ് അസ്താനയ്ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com