Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്
വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

ആദിവാസി യുവാക്കളെ മർദിച്ച് മൂത്രം കുടിപ്പിച്ചു; പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്

MP tribals assaults, മധ്യപ്രദേശിൽ ആദിവാസി യുവാക്കൾക്ക് നേരെ ആക്രമണം, Madhya Pradesh police tribal assault case, ആദിവാസി യുവാക്കളെ പൊലീസ് ആക്രമിച്ചു, MP police assualt case, Madhya Pradesh tribals, Indian Express, iemalayalam, ഐഇ മലയാളം

ഭോപ്പാൽ: മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ നാന്‍പൂര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരന്‍ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കസ്റ്റഡിയിലുള്ള അഞ്ച് യുവാക്കളെ ആക്രമിച്ചതായും വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പ്രേരിപ്പിച്ചതായും ആരോപിച്ച് ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു..

മൂന്ന് ദിവസം മുമ്പ് കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥര്‍ മർദിച്ചുവെന്ന ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് അലിരാജ്പൂര്‍ എസ്‌പി വിപുല്‍ ശ്രീവാസ്തവ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഈ അഞ്ചുപേരുടേയും ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായും അദ്ദേഹം പറഞ്ഞു.

തങ്ങളെ പൊലീസ് ഉദ്യോഗസ്ഥര്‍ മർദിച്ചുവെന്ന് യുവാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ അഞ്ച് പേരെയും അലിരാജ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചു എന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൃത്യനിര്‍വ്വഹണത്തിലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപദ്രവിച്ചു എന്നാരോപിച്ച് 353 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

അഞ്ച് യുവാക്കളില്‍ ഒരാളുടെ സഹോദരിയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഇവര്‍ മറ്റൊരു യുവാവിനെ ഉപദ്രവിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സമയത്ത് പൊലീസ് വാഹനത്തിന് മുന്നില്‍ വന്നു പെടുകയായിരുന്നുവെന്നും കാര്യം അന്വേഷിച്ചപ്പോള്‍ അഞ്ച് പേരും ചേര്‍ന്ന് പൊലീസിനെ മർദിച്ചുവെന്നും ആരോപിക്കുന്നു. എന്നാല്‍ ഈ അഞ്ച് പേര്‍ക്കെതിരെയും ഇവര്‍ മർദിച്ചുവെന്ന് പറയുന്ന യുവാവ് പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഡ്യൂട്ടി സമയത്ത് ഇവര്‍ പൊലീസിനെ ഉപദ്രവിക്കുന്നതിന് ഇയാള്‍ സാക്ഷിയാണ്.

സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ അന്വേഷണം ഉടന്‍ നടത്തുമെന്നും ആവശ്യമായ നടപടി എടുക്കുമെന്നും എസ്‌പി ശ്രീവാസ്തവ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tribals made to drink urine in custody four policemen suspended

Next Story
മഴക്കെടുതി: അമിത് ഷാ കേരളത്തെ മനഃപൂർവ്വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോheavy rain. കനത്ത മഴ, amit shah, cpm, അമിത് ഷാ, സിപിഎം, kerala helping fund, disaster, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com