ലഖ്‌നൗ: തന്രെ നഗ്നചിത്രം പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി എംപി രാം പ്രസാദ് ശര്‍മ്മയ്ക്കുമെതിരെ ആദിവാസി യുവതിയുടെ പരാതി. തന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നാണ് അസ്സാമിലെ ബിസ്വനാഥ് ജില്ലയില്‍ നിന്നുള്ള ലക്ഷ്മി ഓറങ്ക് എന്ന ആദിവാസി യുവതിയുടെ പരാതി നൽകിയതെന്ന് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഗുവഹാത്തിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ പകര്‍ത്തിയ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചേര്‍ന്ന് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ലക്ഷ്മിയുടെ പരാതി. ഐപിസി പ്രകാരം വിവാരസാങ്കേതിക വിദ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആദിവാസി യുവതി പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

അസം ആദിവാസി സ്റ്റുഡന്റ് അസോസിയേഷന്‍ നടത്തിയ സമരത്തിന്റെ ചിത്രങ്ങള്‍ ബിജെപി പ്രതിഷേധ സമരത്തിന്റെ ചിത്രമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. തന്നെ ബിജെപി പ്രവര്‍ത്തകയായാണ് അദ്ദേഹം ചിത്രീകരിച്ചതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, ഒറാങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് എഡിജിപി പല്ലബ് ഭട്ടാചാര്യ അറിയിച്ചു.

Read More : ‘വിദേശികൾക്ക് താജ്മഹലിന്റെ മാതൃകയിലുളള ഉപഹാരങ്ങൾ നൽകരുത്’; രാമായണമോ ഭഗവത്ഗീതയോ നൽകണമെന്നും യോഗി ആദിത്യനാഥ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook