ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 4.9 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ചെന്നൈയിലും പ്രകമ്പനം ഉണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഭൂകമ്പമാണ് ചെന്നൈയിലും പ്രകമ്പനം ഉണ്ടാക്കിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.

ചെന്നൈയില്‍ ചെറിയ പ്രകമ്പനമാണ് ഉണ്ടായത്. ഈ വിവരം ആളുകള്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചത്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമുദ്ര നിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് പറയുന്നു. പുലര്‍ച്ചെ 1.30ഓടെ ചെന്നൈയില്‍ നിന്നും 609 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. മുന്‍കാലങ്ങളില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഭൂകമ്പം ഉണ്ടായിട്ടുള്ളത്.

ടൈഡല്‍ പാര്‍ക്കിന് സമീപം ലഘുഭൂകമ്പം അനുഭവപ്പെട്ട വിവരം ചെന്നൈ നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 2004ലെ സുനാമിയേയും 2002ലെ ഗുജറാത്ത് ഭൂകമ്പത്തേയുമാണ് ഇത് ഓര്‍മ്മിപ്പിച്ചതെന്ന് ഒരാള്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ