Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണം കര്‍ശനമാക്കി

ലക്ഷദ്വീപിലെ തുറമുഖങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

Lakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam

കൊച്ചി: ലക്ഷദ്വീപിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ അനുവാദം ഉണ്ടെങ്കിലെ ഇനിമുതല്‍ പ്രവേശനം അനുവദിക്കു. സന്ദര്‍ശനാനുമതിയോട് ദ്വീപില്‍ നിലവിലുള്ളവര്‍ക്ക് ഒരാഴ്ച കൂടി അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം മടങ്ങണം. കൂടുതല്‍ ദിവസം തങ്ങണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണം.

ദ്വീപിൽനിന്നു തിരികെ മടങ്ങുന്നവരുടെ പാസ്, റജിസ്ട്രേഷൻ ഓഫിസറോ പൊലീസോ നിയോഗിക്കപ്പെട്ട അധികൃതരോ റദ്ദാക്കണം. വീണ്ടും എത്തണമെങ്കിൽ പുതിയ പാസിന് എഡിഎമ്മിന് അപേക്ഷ നൽകണം. എല്ലാ പ്രവേശന അപേക്ഷകളും വകുപ്പു തലവൻമാർ, ഡപ്യൂട്ടി കലക്ടർ, ബ്ലോക് ഡവലപ്മെന്റ് ഓഫിസർ എന്നിവർ വഴി എഡിഎമ്മിനു സമർപ്പിക്കാനും നിർദേശമുണ്ട്.

ലക്ഷദ്വീപിലെ തുറമുഖങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ടാം തല സുരക്ഷ ഏര്‍പ്പെടുത്താനാണ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോളിങ്, സന്ദര്‍ശകര്‍ക്ക്, യാത്രക്കാര്‍, കപ്പലുകള്‍ക്ക് കര്‍ശന പരിശോധനയുണ്ടാകും.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

അതേസമയം, അഡ്മിനിസ്ട്രേറ്റരുടെ നടപടികള്‍ക്കെതിരെയും, കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കലക്ടര്‍ അസ്കര്‍ അലി നടത്തിയ വാര്‍ത്ത സമ്മേളനത്തിനെതിരെയും കവരത്തി വിഡിപിയുടെ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം പാസാക്കി. മൂന്ന് പ്രമേയങ്ങളാണ് യോഗത്തില്‍ പാസാക്കിയത്. പുതിയ ഭരണ പരിഷ്കാരങ്ങളില്‍ നിന്ന് ലക്ഷദ്വീപ് ഭരണകൂടം പിന്മാറണമെന്നും ഏത് വികസന പദ്ധതിയും അതാത് ദ്വീപിലെ പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് മാത്രമേ നടപ്പാക്കാവു എന്നും അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടുകൊണ്ടാണ് ആദ്യ പ്രമേയം.

രണ്ടാമത്തെ പ്രമേയ ലക്ഷദ്വീപ് കലക്ടര്‍ 27-ാം തിയതി നടത്തിയ വാര്‍ത്താ സമ്മേളനത്തെ സംബന്ധിച്ചാണ്. കലക്ടര്‍ സത്യസന്ധമായും നീതിയുക്തമായും കാര്യനിര്‍വഹണം നടത്തണമെന്നാണ് ആവശ്യം. കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു മൂന്നാമത്തെ പ്രമേയം. പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ് ചെയ്തവരെ മുക്തമാക്കണമെന്നും, കേസ് പിന്‍വലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററോട് അഭ്യര്‍ഥിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Travel restrictions to lakshadweep today

Next Story
Coronavirus India Highlights: ജൂണിൽ കോവിഷീൽഡ് വാക്സിന്റെ 10 കോടി ഡോസുകൾ നിർമിച്ച് വിതരണം ചെയ്യും: സെറം ഇൻസ്റ്റിറ്റ്യൂട്ട്Covid Vaccine Registratration for 18-44 year group in Kerala, 18 years above vaccine, vaccine registration, covid vaccine registrtion, vaccine registration kerala, cowin, കോവിഡ് വാക്സിൻ, വാക്സിൻ രജിസ്ട്രേഷൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express