scorecardresearch

ഏപ്രില്‍ മുതല്‍ മെയില്‍- എക്‌സ്പ്രസ് ടിക്കറ്റ് നിരക്കില്‍ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ സഞ്ചരിക്കാം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. മെയില്‍- എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ടിക്കറ്റെടുക്കുകയും ഇതില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് കയറാതെ വരികയും ചെയ്താല്‍ പിന്നാലെ വരുന്ന പ്രീമിയര്‍ ട്രെയിനുകളില്‍ ഒഴിവുണ്ടെങ്കില്‍ അധിക നിരക്കു നല്‍കാതെ യാത്ര ചെയ്യാം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. മെയില്‍- എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ടിക്കറ്റെടുക്കുകയും ഇതില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് കയറാതെ വരികയും ചെയ്താല്‍ പിന്നാലെ വരുന്ന പ്രീമിയര്‍ ട്രെയിനുകളില്‍ ഒഴിവുണ്ടെങ്കില്‍ അധിക നിരക്കു നല്‍കാതെ യാത്ര ചെയ്യാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Indian Railway, ഇന്ത്യൻ റയിൽവേ, സ്വകാര്യ നിക്ഷേപം, private investment, PPP inn Indian Railway, റയിൽവേയിലെ സ്വകാര്യ നിക്ഷേപം

ന്യൂഡല്‍ഹി: മെയില്‍- എക്‌സ്പ്രസ് ട്രെയിന്‍ ടിക്കറ്റ് നിരക്കുകളില്‍ തന്നെ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കി റെയില്‍വ്വേ. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ സ്‌കീം നിലവില്‍ വരിക.

Advertisment

വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അടുത്ത ട്രെയിനില്‍ ഇതേ നിരക്കില്‍ യാത്ര ചെയ്യാന്‍ പുതിയ സ്കീമിലൂടെ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. മെയില്‍- എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ടിക്കറ്റെടുക്കുകയും ഇതില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് കയറാതെ വരികയും ചെയ്താല്‍ പിന്നാലെ വരുന്ന പ്രീമിയര്‍ ട്രെയിനുകളില്‍ ഒഴിവുണ്ടെങ്കില്‍ അധിക നിരക്കു നല്‍കാതെ യാത്ര ചെയ്യാം.

വികല്‍പ്പ് എന്ന പദ്ധതിപ്രകാരമാണിത്. രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങി എല്ലാ പ്രത്യേക ട്രെയിനുകളിലും സുവിധ ട്രെയിനുകളിലും സീറ്റ് ഒഴിവുണ്ടെങ്കില്‍ ഈ അവസരം ലഭിക്കും. പ്രത്യേക നിരക്കുകളും ഇതിന് ഈടാക്കുന്നില്ല.

ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ അടുത്ത ട്രെയിനിന് പരിഗണിക്കണോയെന്ന ഒപ്ഷനില്‍ സമ്മതം നല്‍കിയാല്‍ മാത്രം മതി.

Advertisment

ഓരോ വര്‍ഷവും 7500 കോടിയോളം രൂപയുടെ ടിക്കറ്റുകളാണ് വിവിധ കാരണങ്ങള്‍ കാരണം കാന്‍സല്‍ ചെയ്യുന്നത്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് റെയില്‍വെ രൂപം കൊടുത്തത്.

Indian Railways Suresh Prabhu Rajadhani Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: