Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കേരളത്തിൽനിന്നുള്ളവർക്ക് കർശന നിയന്ത്രണം; ഉത്തരവുമായി കർണാടക

കാസര്‍ഗോഡ്, വയനാട് അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

ബെംഗളുരു: കേരളത്തിൽനിന്ന് എത്തുന്നവര്‍ക്ക് യാത്രാനിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക. സംസ്ഥാനത്ത് ഇടയ്ക്കിടെ വന്നു പോകുന്ന വ്യാപാരികളും വിദ്യാര്‍ഥികളും രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം.

72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ പ്രവേശനം. കാസര്‍ഗോഡ്, വയനാട് അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്.

രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കും ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും.

യാത്രക്കാര്‍ക്കു മതിയായ രേഖകളുണ്ടെന്ന് ബസ്, ട്രെയിന്‍, വിമാന ജീവനക്കാര്‍ ഉറപ്പു വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിരവാരണ വകുപ്പ് പ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലും ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലുമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ്.

Also Read: കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Travel guidelines kerala to karnataka

Next Story
ജൂലൈയിൽ മഴ സാധാരണയിലും താഴെ; കേരളത്തിലും കുറയുമെന്ന് ഐഎംഡിrain, kerala rain, cyclone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express