ചെന്നൈ: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്ത കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഭരതനാട്യം നര്‍ത്തകിയായ നര്‍ത്തകി നടരാജിന്റെ നേട്ടങ്ങളെ പാഠഭാഗമാക്കി തമിഴ്നാട് സ്കൂള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. പതിനൊന്നാം ക്ലാസിലെ തമിഴ് പാഠപുസ്തകത്തിലാണ് നര്‍ത്തകി നടരാജിന്റെ ജീവിതത്തെ കുറിച്ച് വെളിച്ചം വീശുന്നത്.

നടരാജിനെ കുറിച്ചുളള ലേഖനത്തിനൊപ്പം തന്നെ അവരുമായുളള അഭിമുഖവും ഉള്‍പ്പെടുത്തിയാണ് പാഠഭാഗം തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ആദ്യമായി എത്തിയപ്പോഴുണ്ടായ കയ്പ്പേറിയ അനുഭവവും, തന്റെ ആദ്യത്തെ നൃത്തപ്രകടനത്തിന് ശേഷം സംഘാടകരുടെ മനസ്സ് മാറ്റിയ സംഭവവും ആണ് ലേഖനത്തിന്റെ തുടക്കം. ‘സ്ത്രീത്വം കാണിക്കാനുളള ഏറ്റവും മികച്ച മാധ്യമമാണ് ഭരതനാട്യം. നൃത്തത്തിന്റെ ഉളളറയിലേക്ക് പ്രവേശിക്കുമ്പോള്‍ ഞാന്‍ മറ്റൊരു അവതാരമായി മാറുന്നു. വികാരം വെളിപ്പെടുത്താന്‍ വാക്കുകള്‍ അപര്യാപ്തമാണ്. ഒരു ഇല കുത്തിയൊഴുകുന്ന വെളളത്തിലൂടെ ഒഴുകുന്നത് പോലെയോ, വായുവിലൂടെ കെട്ടുപാടില്ലാതെ പറക്കുന്ന ഒരു തൂവല്‍ പോലെയോ ആണത്’, പുസ്തകത്തിലെ അഭിമുഖത്തില്‍ നടരാജ് പറയുന്നു.

പാഠപുസ്തകത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയെ കുറിച്ചും ഓസ്കര്‍ ജേതാവ് എആര്‍ റഹ്മാനെ കുറിച്ചുമുളള പാഠഭാഗങ്ങളുണ്ട്. സിനിമാ സംഗീതത്തിന് ഇരുവരുടേയും സംഭാവനയാണ് പാഠഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ