ട്രാൻസ്ജെൻഡേഴ്സിനെ എൻസിസിയിൽ ചേർക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

ട്രാൻസ്ജെൻഡേഴ്സിന് പ്രവേശനം അനുവദിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇതിനായി നിർദ്ദേശങ്ങളും ചട്ടങ്ങളുമില്ലെന്നും കേന്ദ്രസർക്കാർ

ncc, transgender, kerala highcourt, centre, central government, ncc transgender, kerala news, malayalam news, news in malayalam, ie malayalam

കൊച്ചി: ട്രാൻസ്ജെൻഡേഴ്സിനെ എൻസിസിയിൽ ചേർക്കാനാവില്ലന്ന് കേന്ദ്ര സർക്കാരും എൻസിസിയും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ട്രാൻസ്ജെൻഡേഴ്സിന് പ്രവേശനം അനുവദിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇവർക്ക് എൻസിസിയിൽ പ്രവേശനം അനുവദിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങും ചട്ടങ്ങളും നിലവിലില്ലന്നും കേന്ദ്ര സർക്കാർ കോടതി മുമ്പാകെ വിശദീകരിച്ചു.

പരിശീലനത്തിന്റെ ഭാഗമായി ക്യാമ്പുകളൂം മറ്റും സംഘടിപ്പിക്കുമ്പോൾ മറ്റുള്ളവരുമായി ഒരുമിച്ച് താമസിക്കകയും ഇടപഴകുകയും ചെയ്യേണ്ടതായി വരുമെന്നും എതിർലിംഗത്തിൽപ്പെട്ടവരോടൊപ്പം ട്രാൻസ്ജെൻഡഴ്സിനെ പരിശീലനത്തിനും മറ്റും ഉൾക്കൊള്ളിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചു.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ഹിന ഹനിഫ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പെൺകുട്ടികൾക്കായുള്ള എൻസിസിയിൽ പ്രവേശനം നിഷേധിച്ചുവെന്നാണ് ഹർജിയിൽ പറയുന്നു.

ട്രാൻസ്ജെൻഡറുകളുടെ പ്രവേശനം നയപരമായ തീരുമാനമാണെന്ന് എൻസിസി ഡിസംബറിൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Read More: എൻസിസിയിൽ ട്രാൻസ്ജെൻഡർ പ്രവേശനം; നയപരമായ തീരുമാനമെന്ന് എൻസിസി

എൻസിസിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു ഡിവിഷനുകളാണ് നിലവിലുള്ളതെന്നും ഇവർക്ക് പ്രവേശനം നൽകാനെ നിലവിൽ വ്യവസ്ഥയുള്ളുവെന്നുമാണ് എൻസിസി കമാൻഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ പ്രകാശ് ഝാ അന്ന് നിലപാടറിയിച്ചത്. ട്രാൻസ്ജൻഡർ (ഫീമെയിൽ) വിഭാഗത്തിൽ കോളജിൽ പ്രവേശനം നേടിയ ഹർജിക്കാരി ട്രാൻസ്ജൻഡർ വിഭാഗത്തിൽപെടുമെന്നും പ്രവേശനത്തിന് വ്യവസ്ഥയില്ലന്നും എൻസിസി കമാൻഡിംഗ് ഓഫീസർ അന്ന് പറഞ്ഞിരുന്നു.

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനവും പാഠ്യപദ്ധതിയുമാണുള്ളതെന്നും മൂന്നാമതൊരു സിവിഷൻ രൂപീകരിക്കണമോ എന്നത് കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരമാണന്നും ഉന്നതതലത്തിൽ തീരുമാനം വേണമെന്നും എൻസിസി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Transgender to join ncc high court center response

Next Story
ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അയയ്ക്കാൻ ഇന്ത്യ, ശ്രമവുമായി പാക്കിസ്ഥാൻcovid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com