കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് എൻസിസിയിൽ (നാഷനൽ കേഡറ്റ് കോപ്സ്) പ്രവേശനം നൽകാനാവില്ലന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ അതിന് വ്യവസ്ഥയില്ലന്നും കേസർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്ന്
ചുണ്ടിക്കാട്ടിയ കോടതി ട്രാൻസ്ജൻഡർ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ട്രാൻജൻഡർ വിഭാഗത്തിൽ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
എൻസിസി യിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും അവസരം നിഷേധിച്ചെന്നാണ് പരാതി. എൻസിസിയിൽ ഈ മാസം 30 വരെ ഒരു സീറ്റ് ഒഴിച്ചിടാൻ കോടതി കോളജിനോട് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.