ശ്രീനഗർ: ജമ്മു കാശ്മീരിലെ ത്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഞ്ചോളം ഭീകരർ ഒളിച്ചിരിക്കുന്ന കേന്ദ്രത്തിന് സമീപത്ത് സൈന്യം എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമില്ല.

ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. അതേസമയം ഇവിടെ ഇപ്പോഴും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഒരു പൊലീസുദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. സാതൂറ വനാതിർത്തിയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്.

അതേസമയം അമർനാഥ് ആക്രമണത്തിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്യാൻ കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി ചർച്ച നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ