/indian-express-malayalam/media/media_files/2025/12/21/train-ticet-2025-12-21-13-12-06.jpg)
Railways Ticket Fare Hike Updates
Railways Ticket Fare Hike Updates: ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ ടിക്കറ്റ് നിരക്കുകൾ പരിഷ്‌കരിച്ചു. ഡിസംബർ 26 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റമനുസരിച്ച് നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 10 രൂപയുടെ വർധനവുണ്ടാകും.
വർധനവ് ഇങ്ങനെ
ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിക്കും. മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിൽ നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വർധനവ്.
Also Read:ടിക്കറ്റില്ലാത്ത യാത്ര: റെയിൽവേയ്ക്ക് പിഴയായി ലഭിച്ചത് 1,781 കോടി രൂപ
സബർബൻ (ലോക്കൽ) ട്രെയിൻ സർവീസുകളെയും പ്രതിമാസ സീസൺ ടിക്കറ്റുകളെയും ഈ നിരക്ക് വർധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്കും നിരക്ക് വർധന ബാധകമല്ല.
Also Read:റെയിൽവേയിൽ നിർണായക മാറ്റം; വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി യാത്രക്കാർക്ക് ആശ്വാസവാർത്ത
റെയിൽവേയുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതാണ് ഈ നിരക്ക് പരിഷ്‌കരണത്തിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ ശമ്പള ഇനത്തിൽ 1,15,000 കോടി രൂപയും പെൻഷൻ ഇനത്തിൽ 60,000 കോടി രൂപയും റെയിൽവേയ്ക്ക് നിലവിൽ ചെലവാകുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തനച്ചെലവ് 2,63,000 കോടി രൂപയായി വർധിച്ചിരിക്കുകയാണ്.
Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും റെയിൽവേ ശൃംഖലയുടെ ആധുനികവൽക്കരണത്തിനുമായി കൂടുതൽ തുക കണ്ടെത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നിരക്ക് പരിഷ്‌കരണത്തിലൂടെ ഈ വർഷം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്.
Read More: ഇലക്ടറൽ ബോണ്ട് റദ്ദാക്കി; രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റുകളുടെ സംഭാവന മൂന്നിരട്ടിയായി വർധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us