ന്യൂഡൽഹി: ഈ വർഷം രാജ്യത്ത് തീവണ്ടി യാത്രക്കാരെ കൊള്ളയടിച്ച കുറ്റത്തിന് പ്രതിസ്ഥാനത്തായത് 28 റയിൽവേ ജീവനക്കാർ. ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർമാരടക്കമുള്ളവരാണ് പിടിയിലായത്. 21 കേസുകളിലാണ് ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർമാർ അടക്കമുള്ളവർ പ്രതിസ്ഥാനത്തായത്.

റിപ്പോർട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ മോഷണ സംഭവങ്ങളിൽ റയിൽവേ ജീവനക്കാർക്ക് പങ്കുണ്ടെന്ന സംശയം ഇത് ബലപ്പെടുത്തുകയാണെന്ന് റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ ധർമ്മേന്ദ്ര കുമാർ പറഞ്ഞു.

രണ്ട് ടിടിഇമാർ, 20 റയിൽവേ സ്റ്റാഫ്, മൂന്ന് പാൻട്രി വെയിറ്റർമാർ, ഓടുന്ന തീവണ്ടികളിലെ ശുചിത്വ ചുമതലയുള്ള മൂന്ന് പേർ എന്നിങ്ങനെയാണ് കുറ്റാരോപിതരായവരുടെ കണക്ക്.

തീവണ്ടികളിലെ സർവ്വീസുകളിൽ പുറംകരാർ അനുവദിച്ചവരുടെ പക്കൽ നിന്നും തൊഴിലാളികളായവരുടെ ആധാർ അടക്കമുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ റയിൽവേ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ