scorecardresearch

ട്രെയിൻ സർവീസ് ജൂൺ 1 മുതൽ; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ

ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം

ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം

author-image
WebDesk
New Update
irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം

The Migrants special trains from Chhatrapati Shivaji Maharaj Terminus (CSMT) to ferry around 1,200 migrants workers to railway station in Uttar Pradesh. Express Photo by Ganesh Shirsekar 10/05/2020, Mumbai.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജൂൺ ഒന്ന് മുതൽ വീണ്ടും തീവണ്ടികൾ ഓടി തുടങ്ങും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിലാണ് രാജ്യത്തെ ട്രെയിൻ ഗതാഗതവും പൂർണമായും നിലച്ചത്. ചരക്ക് തീവണ്ടികൾ ഓടുന്നുണ്ടായിരുന്നെങ്കിലും യാത്രക്കാരെയും വഹിച്ചുള്ള തീവണ്ടികൾ ഒന്നും തന്നെ സർവീസ് നടത്തിയില്ല. ലോക്ക്ഡൗണിന്റെ നാലം ഘട്ടവും അവസാനിക്കുന്നതോടെ ട്രെയിൻ ഗതാഗതവും പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.

Advertisment

230 ട്രെയിനുകളില്‍ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി ഇന്ത്യൻ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതോടൊപ്പം യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.

  • സാധാരണ നിലയ്ക്ക് തന്നെ ടിക്കറ്റ് നിരക്ക് ഈടാക്കും
  • റിസർവ് ചെയ്യാത്ത കോച്ചുകൾ ട്രെയിനിൽ ഉണ്ടാകില്ല
  • ശ്രമിക് ട്രെയിന്‍ സര്‍വീസ് തുടരും
  • മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.
  • സാമൂഹിക അകലം. ശുചീകരണം, തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണം
  • യാത്രക്കാര്‍ സ്റ്റേനില്‍ 90 മിനുട്ട് മുന്‍പെങ്കിലും എത്തണം
  • റെയിൽവേ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾ അനുവദിക്കുക.
  • ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സൗകര്യവും സ്റ്റേഷനിലെ കൗണ്ടറുകളും ഉപയോഗപ്പെടുത്താം.
  • അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് പരിധി 30 ദിവസം മാത്രം
  • വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. കണ്‍ഫോം ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ
  • തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റുകളും അനുവദിക്കില്ല
  • യാത്രക്കാരെല്ലാം തെർമൽ സ്ക്രീനിങ്ങിന് വിധേയരാകണം
  • യാത്രയ്ക്ക് 90 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാർ സ്റ്റേഷനിലെത്തണം
  • എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.
  • രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
  • ട്രെയിനുള്ളില്‍ ബ്ലാങ്കറ്റുകള്‍, കര്‍ട്ടെയിന്‍സ് എന്നിവ നല്‍കില്ല. ഇവ യാത്രക്കാര്‍ക്ക് സ്വന്തമായി കൊണ്ടുവരാവുന്നതാണ്.
Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: