ട്രെയിന്‍ സര്‍വ്വീസ് ഇന്ന് മുതല്‍, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Train services to resume in Kerala from tomorrow. Know timings & guidelines: ജൂൺ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂൺ 10 മുതൽ മൺസൂൺ ഷെഡ്യൂൾ പ്രകാരവും ട്രെയിനുകൾ സർവീസ് നടത്തും

Train service in Kerala, trains after lockdown, Kerala train June 1, Kerala to Delhi train, Kerala to Mumbai train, Trains within Kerala,Indian Railways, Kerala Government, Train Timings, Lockdown 5.0, Train Restart, Special Trains, Kerala trains, Mangala, Netravathi, Janshadabdi, Durato, നേത്രാവതി, മംഗള, ജനശദാബ്ദി,തുരന്തോ, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം, TRAIN TIMING, TRAIN SHEDULE, TRAIN, KERLA, ERNAKULAM, THIRUVANANTHAPURAM, KOLLAM, ALAPPUZHA, KOTTAYAM, KOZHIKODE, THRISSUR, KANNUR, TIRUR, SHORANUR, THIRUVALLA, KASARAGOD,MANGALURU, തിരുവനന്തപുരം,വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശ്ശൂർ, ഷൊറണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ,പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലൂരു, IE MALAYALAM, ഐഇ മലയാളം

Train services to resume in Kerala, Know timings & guidelines: കേരളത്തിൽ ദീർഘദൂര യാത്രാ ട്രെയിനുകൾ സർവീസ് ഭാഗികമായി പുനഃരാരംഭിക്കുകയാണ്. രാജ്യത്താകെ സമയക്രമം അനുസരിച്ചുള്ള ട്രെയിൻ സർവീസുകൾ ജൂൺ ഒന്നു മുതൽ ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ട്രെയിനുകളോടിത്തുടങ്ങുന്നത്. ഇരു ദിശകളിലേക്കുമായി 115 വീതം ട്രെയിനുകളാണ് രാജ്യത്ത് ഓടിത്തുടങ്ങുക.

ഏഴ് ട്രെയിൻ സർവീസുകളാണ് ഇന്ന് മുതൽ സംസ്ഥാനത്തുണ്ടാവുക. സംസ്ഥാനത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നവയാണ് നാലു ട്രെയിനുകൾ, കൊങ്കൺ വഴി മുംബൈയിലേക്കും ഡൽഹിയിലേക്കും. ജൂൺ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂൺ 10 മുതൽ മൺസൂൺ ഷെഡ്യൂൾ പ്രകാരവും ട്രെയിനുകൾ സർവീസ് നടത്തും.

Train Travel Guidelines: മാർഗനിർദേശങ്ങൾ

  • യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് 90 മിനുറ്റ് മുൻപ് റെയിൽവേ സ്റ്റേഷനിലെത്തണം.
  • വൈകി വരുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
  • ട്രെയിനിൽ ഭക്ഷണ വിൽപനയുണ്ടാവില്ല. ഭക്ഷണവും വെള്ളവും യാത്രക്കാർ കരുതണം.
  • ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഫോണിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം
  • റിസർവ് ചെയ്ത ടിക്കറ്റുള്ളവർക്ക് മാത്രം യാത്രാ അനുമതി.
  • യാത്രക്കാരെല്ലാം തെർമൽ സ്ക്രീനിങ്ങിന് വിധേയരാകണം.
  • രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
  • വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് യാത്ര ചെയ്യാൻ സാധിക്കില്ല.
  • കണ്‍ഫെര്‍മഡ് ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.
  • റിസർവ് ചെയ്യാത്ത കോച്ചുകൾ ട്രെയിനിൽ ഉണ്ടാകില്ല.
  • യാത്രാ ടിക്കറ്റുള്ളവർക്ക് മാത്രം റെയിൽ വേ സ്റ്റേഷനിൽ പ്രവേശനം.
  • പ്ലാറ്റ് ഫോം ടിക്കറ്റ് ലഭിക്കില്ല.
  • റെയിൽവേ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്റ്റേഷനിലേക്കും
  • പുറത്തേക്കുമുള്ള വാഹനങ്ങൾ അനുവദിക്കുക.
  • തത്ക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റുകൾ ലഭിക്കില്ല.
  • സീസൺ ടിക്കറ്റ് ലഭിക്കില്ല.
  • എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.
  • ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സൗകര്യവും സ്റ്റേഷനിലെ കൗണ്ടറുകളും ഉപയോഗപ്പെടുത്താം.
  • അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് പരിധി 30 ദിവസം.
  • ട്രെയിനുള്ളില്‍ ബ്ലാങ്കറ്റുകള്‍ നല്‍കില്ല. ഇവ യാത്രക്കാര്‍ക്ക് സ്വന്തമായി കൊണ്ടുവരാവുന്നതാണ്.
  • സാധാരണ ടിക്കറ്റ് നിരക്കാണ് ഈടാക്കുക.
  • കോവിഡ് രോഗലക്ഷണങ്ങൾ കാരണം യാത്രക്ക് അനുമതി ലഭിക്കാത്തവർക്ക് പണം തിരിച്ചു നൽകും.

Train Services Kerala: കേരളത്തിലെ ട്രെയിനുകൾ

  1. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
  2. കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
  3. തിരുവനന്തപുരം – എറണാകുളം പ്രതിദിന ട്രെയിൻ
  4. മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ്
  5. നിസാമുദ്ദീൻ-എറണാകുളം തുരന്തോ  എക്സ്പ്രസ്സ്
  6. നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്സ്
  7. തിരുവനന്തപുരം – ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്

ട്രെയിനുകൾക്കായുളള ബുക്കിങ്ങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഐ ആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടറുകളും പ്രവർത്തിക്കും.

  • വേണാട് എക്സ്പ്രസ് പുറപ്പെട്ടിരുന്ന സമയത്താണ് തിരുവനന്തപുരം – എറണാകുളം സ്പെഷല്‍ ട്രെയിൻ സര്‍വീസ് നടത്തുക. കോട്ടയം വഴിയാണ് ട്രെയിൻ.
  • കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്തും.കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും.
  • തിരുവനന്തപുരം – ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തും.
  • നോൺ എസി കോച്ചുകളോടു കൂടെ പ്രതിവാര ട്രെയിനായാണ് നിസാമുദ്ദീൻ-എറണാകുളം തുരന്തോ  എക്സ്പ്രസ്സ് സർവീസ് നടത്തുക

Read More: ട്രെയിൻ സർവീസ് ജൂൺ 1 മുതൽ; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ

Train Timings: ട്രെയിനുകളുടെ സമയക്രമം

  • തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി(02075, 02076,) : തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്‌ദി എക്സ്പ്രസ് ദിവസവും രാവിലെ 05.45ന് പുറപ്പെടും.   മടക്കട്രെയിൻ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 01.45ന് പുറപ്പെടും.
  • തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ( 02081,02082 ): ചൊവ്വ, ശനി, ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 02.45ന് പുറപ്പെടുന്ന  ജനശതാബ്‌ദി അർധരാത്രി കഴിഞ്ഞ 12.20ന് കണ്ണൂരിലെത്തും. ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 04.50ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന മടക്ക  ട്രെയിൻ അന്നേദിവസം ഉച്ചയ്ക്ക് 02.45ന് തിരുവനന്തപുരത്തെത്തും.
  • എറണാകുളം- നിസാമുദീൻ മംഗള (02617,02618, ): എറണാകുളം ജങ്ഷനിൽ നിന്ന്‌ പകൽ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ഡൽഹി ഹസ്രത് നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ തിരിക്കും. ജൂൺ ഒന്നുമുതൽ എറണാകുളത്തുനിന്നും നാലു മുതൽ തിരിച്ച് നിസാമുദ്ദീനിൽ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കും. (മൺസൂൺ സമയക്രമം: എറണാകുളത്തുനിന്ന് രാവിലെ 10.50ന്. നിസാമുദ്ദീനിൽ നിന്ന് രാവിലെ 09.15ന്.)
  • തിരുവനന്തപുരം–ലോകമാന്യ തിലക് നേത്രാവതി( 06345,06346 ) : തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന്‌ പുറപ്പെടും. മടക്ക ട്രെയിൻ മുംബൈ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌. മൺസൂൺ സമയക്രമം ആരംഭിച്ചാൽ രാവിലെ 09.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ രാവിലെ 11.40ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും.
  • എറണാകുളം- നിസാമുദീൻ തുരന്തോ എക്സ്പ്രസ് (02284,02284): എറണാകുളം ജങ്ഷനിൽ നിന്ന്‌ ചൊവ്വാഴ്‌ച രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ച രാത്രി 9.35ന്‌ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌.
  • തിരുവനന്തപുരം –എറണാകുളം (06301, 06302): രാവിലെ 7.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് ഒരുമണിക്ക് എറണാകുളം ജങ്ഷനിൽ നിന്ന്. മൺ സൂൺ സമയക്രമം: തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 05.15ന്. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്

Train Stops: സ്റ്റോപ്പുകൾ

  • തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി: ആലപ്പുഴ വഴിയാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി സർവീസ് നടത്തുക. വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ, ഷൊറണൂർ, തിരുർ  എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും.
  • തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി: കോട്ടയം വഴിയാണ് സർവീസ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊറണൂർ, തിരൂർ, കോഴിക്കോട്,വടകര, തലശ്ശേരി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവും.
  • തിരുവനന്തപുരം- എറണാകുളം: കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവും.
  • എറണാകുളം-നിസാമുദ്ദീൻ മംഗള: ആലുവ, തൃശ്ശൂർ, ഷൊറണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ,പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലൂരു ജങ്ഷൻ, ഉടുപ്പി, കുന്ദാപുര, ഭട്കൽ, കുംത, കാർവാർ, മഡ്ഗാവ്, തിവിം, കങ്കവാലി, രത്നഗിരി, ചിപ്ലുൻ, പൻവേൽ, കല്യാൺ, ഇഗാത്പുരി, നാസിക് റോഡ്, മാൻമദ്, ഭുസാവാൽ, ബുർഹാൻപൂർ, ഖണ്ഡ്വ, ഇറ്റാർസി, ഭോപ്പാൽ, ബിന,ഝാൻസി, ഗ്വാളിയോർ, മൊറേന, ആഗ്ര കന്റോമെന്റ്, മഥുര, ഫരീദാബാദ് എന്നീ സ്റ്റേഷനുകളിലാണ് എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ്സിന് സ്റ്റോപ്പുള്ളത്.
  • തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി:വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ,ആലുവ, തൃശ്ശൂർ, ഷൊറണൂർ, കുറ്റിപ്പുറം, തിരൂർ,പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂർ, കണ്ണപുരം, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലൂരു ജങ്ഷൻ, സൂരത്കൽ, ഉടുപ്പി, കുന്ദാപുര, ബൈന്ദൂർ, ഭട്കൽ, മുർഡേശ്വർ, കുംത, കാർവാർ,കണകോണാ, മഡ്ഗാവ്, കർമലി, തിവിം, കുദൽ, രത്നഗിരി, ചിപ്ലുൻ, ഖേദ്, പൻവേൽ, താനെ എന്നീ സ്റ്റേഷനുകളിലാണ് തിരുവനന്തപുരം ലോകമാന്യതിലക് എക്സ്പ്രസ്സ് നിർത്തുക.

Read More: ജൂൺ ഒന്നു മുതൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കും ജനശതാബ്‌ദി: അറിയേണ്ടതെല്ലാം

കോച്ചുകൾ

  • ജനശതാബ്ദി: മൂന്ന് എസി ചെയർകാറും 16 സെകൻഡ് ക്ലാസ് ചെയർകാറുമാണ് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദിയിൽ. മൂന്ന് എസി ചെയർകാറും 13 സെകൻഡ് ക്ലാസ് ചെയർകാറുമാണ് കണ്ണൂരേക്കുള്ള ജനശതാബ്ദിയിൽ.
  • എറണാകുളം- നിസാമുദ്ദീൻ മംഗള: എസി റ്റു ടയർ-5, എസി ത്രീ ടയർ-5, സ്ലീപ്പർ ക്ലാസ് -10, സെകൻഡ് ക്ലാസ് -2.
  • തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി: എസി റ്റു ടയർ-1, എസി ത്രീ ടയർ-6, സ്ലീപ്പർ ക്ലാസ് -10, സെകൻഡ് ക്ലാസ് -2
  • തിരുവനന്തപുരം – എറണാകുളം: എസി ചെയർ കാർ -1, സെകൻഡ് ക്ലാസ് ചെയർ കാർ-18

ജൂൺ ഒന്നിന് രാജ്യത്താകെ ഒന്നര ലക്ഷത്തോളം യാത്രക്കാർ ട്രെയിനുകളിൽ സഞ്ചരിക്കുമെന്നാണ് റെയിൽവേ കണക്കാക്കുന്നത്. ജൂൺ 29 മുതൽ തത്ക്കാൽ ബുക്കിങ്ങ് അനുവദിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപാണ് ആദ്യ ചാർട്ട് തയ്യാറാക്കുക. രണ്ടാമത്തെ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുൻപും തയ്യാറാക്കും. 30 മിനുറ്റ് മുൻപായിരുന്നു നേരത്തേ രണ്ടാമത്തെ ചാർട്ട് തയ്യാറാക്കിയിരുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Train service restart kerala schedules stops coach booking details and guidelines

Next Story
ശക്തമായ ഇടിമിന്നലും മഴയും: താജ് മഹലിന് കേടുപാടുകൾ; കൈവരികൾ തകർന്നു, മരങ്ങൾ കടപുഴകി
The moderation of comments is automated and not cleared manually by malayalam.indianexpress.com