ഭുവനേശ്വർ: എൻജിൻ ഇല്ലാതെ ട്രെയിൻ ഓടിയത് 10 കിലോമീറ്ററോളം. ഒഡിഷയിലാണ് സംഭവം. 22 കോച്ചുളള അഹമ്മദാബാദ്-പുരി എക്സ്പ്രസ് ആണ് എൻജിൻ ഇല്ലാതെ കിലോമീറ്ററുകളോളം ഓടിയത്. സംഭവ സമയത്ത് 1000 ത്തോളം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല.

ശനിയാഴ്ച രാത്രി തിത്‌ലഗഡ് സ്റ്റേഷനിൽ രാത്രി 9.35 ഓടെയാണ് ട്രെയിൻ എത്തിയത്. ഇവിടെ വച്ച് ട്രെയിനിൽനിന്ന് എൻജിൻ വേർപ്പെടുത്തി മറുവശത്ത് ഘടിപ്പിക്കാനുളള ശ്രമത്തിനിടയിൽ സ്‌കിഡ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരുന്നതാണ് ട്രെയിന്‍ നീങ്ങാന്‍ കാരണം.

എൻജിൻ വേർപെടുത്തുന്ന സമയത്ത് സ്കിഡ് ബ്രേക്കുകൾ ഉപയോഗിച്ചാണ് ട്രെയിന്റെ ചക്രങ്ങൾ തടഞ്ഞുനിർത്തുന്നത്. ജീവനക്കാർ സ്കിഡ് ബ്രേക്കുകൾ ഉപയോഗിക്കാതിരുന്നതാണോ അതോ ശരിയായി രീതിയിൽ ഘടിപ്പിക്കാതിരുന്നതാണോ ട്രെയിൻ നീങ്ങാൻ കാരണമെന്ന് വ്യക്തമല്ല. പാളത്തിൽ കല്ലുകൾ വച്ചാണ് ട്രെയിൻ തടഞ്ഞുനിർത്തിയതെന്നും റിപ്പോർട്ടുണ്ട്.

എൻജിൻ ഇല്ലാതെ ട്രെയിൻ പോകുന്നതു കണ്ട് പ്ലാറ്റ്ഫോമിൽനിന്നവർ അലറി വിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 7 ജീവനക്കാര റെയിൽവേ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ