scorecardresearch

അമൃത്സർ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 59 ആയി

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കാണാനാണ് ജനക്കൂട്ടം പാളത്തിൽ കയറിനിന്നത്

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കാണാനാണ് ജനക്കൂട്ടം പാളത്തിൽ കയറിനിന്നത്

author-image
WebDesk
New Update
അമൃത്സർ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 59 ആയി

ഛണ്ഡീഗഡ്: അമൃത്സറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. പരുക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകട സമയത്ത് മൂന്നൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്.

Advertisment

അമൃത്സറിലെ ജോദ ഫഠക്കിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറിയാണ് വന്‍ ദുരന്തമുണ്ടായത്. ജലന്തറിൽനിന്ന് അമൃത്‌സറിലേക്കു പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചാണ് അപകടം. വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്.

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കാണാനാണ് ജനക്കൂട്ടം പാളത്തിൽ കയറിനിന്നത്. ചടങ്ങിനൊപ്പം പടക്കങ്ങളും പൊട്ടിച്ചു. ഇതിന്റെ ശബ്ദത്തിൽ ട്രെയിൻ വരുന്നത് അറിയാൻ കഴിഞ്ഞില്ല. ഇരുദിശയിൽനിന്നും ഒരേസമയമാണ് ട്രെയിൻ വന്നത്. ഇതോടെ ഓടിമാറാനും കഴിഞ്ഞില്ല. ഇതിൽ ഒരു ട്രെയിനാണ് ഇടിച്ചത്.

Advertisment

publive-image

സംഭവത്തിൽ അന്വേഷണത്തിന് റെയിൽവേ മുഖ്യമന്ത്രി പീയൂഷ് ഗോയൽ ഉത്തരവിട്ടു. പഞ്ചാബ് സർക്കാരും സംഭവത്തിൽ അന്വേഷണം നടത്തും. സംഭവത്തിനുപിന്നാലെ ഇസ്രായേൽ സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ് സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചു.

publive-image

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനുപുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചു.

Punjab Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: