ന്യൂഡല്‍ഹി : രാജ്യത്തെ വിമാനങ്ങളില്‍ ഫോണ്‍ ചെയ്യുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും പച്ചക്കൊടി. തത്വത്തില്‍ അംഗീകരിച്ച തീരുമാനത്തെ മൂന്നോ നാലോ മാസത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ടെലികോം കമ്മീഷന്റെ തീരുമാനം.

വിമാനം മൂവായിരം അടിയിലേക്ക് പറന്നുയര്‍ന്നത് മുതല്‍ ടെലികോം സേവനം ലഭ്യമാക്കാം എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായി) ശുപാര്‍ശ. സാധാരണയായി ടേക്ക് ഓഫിന് നാലോ അഞ്ചോ മിനുട്ടുകള്‍ക്കുള്ളിലാണ് ഒരു വിമാനം മൂവായിരം അടി ഉയരത്തില്‍ എത്തിച്ചേരുക. അന്താരാഷ്ട്ര- ഡൊമസ്റ്റിക് വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാകും.

വിമാനങ്ങള്‍ക്കുള്ളില്‍ ഈ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായ് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിക്കുന്നത്. “ഭേദഗതിക്ക് ശേഷം സേവനദാതാക്കളില്‍ നിന്നും അപേക്ഷകള്‍ പരിഗണിക്കും” വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിമാനങ്ങളില്‍ ടെലികോം സേവനങ്ങള്‍ കൊണ്ടുവരുന്നതിന് പുറമെ ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായ് ടെലികോം ഓംബുഡ്സമാനെ നിയമിക്കാനും ടെലികോം കമ്മീഷന്‍ തീരുമാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ