scorecardresearch
Latest News

ഭീതി വിതച്ച് ഫ്ലോറൻസ് ചുഴലിക്കാറ്റ്; കരോലിന തീരത്തിന് തൊട്ടടുത്തെത്തി

മണിക്കൂറിൽ 165 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്

ഭീതി വിതച്ച് ഫ്ലോറൻസ് ചുഴലിക്കാറ്റ്; കരോലിന തീരത്തിന് തൊട്ടടുത്തെത്തി

ന്യൂയോര്‍ക്ക്: തീരത്തോട് കൂടുതൽ അടുത്ത  ‘ഫ്ളോറന്‍സ്’ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് അമേരിക്ക. 175 കി.മീ വേഗതയുണ്ടായിരുന്ന കാറ്റ് 165 കി.മീ വേഗതയിലേക്ക് താഴ്ന്നിട്ടുണ്ട്. ഫ്ലോറിഡ തീരത്ത് ശക്തമായ മഴയും കാറ്റുമാണ്. നദികൾ കരകവിഞ്ഞ് ഒഴുകി ജനജീവിതം പൂർണ്ണമായും തടസപ്പെട്ടു. ലക്ഷക്കണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.

കാറ്റ് തീരത്തോട് അടുക്കും തോറും ജനങ്ങൾക്ക് ഭീതിയേറുകയാണ്. നദികളിൽ നാല് മീറ്റർ വരെ ഉയരത്തിൽ വെളളം പൊങ്ങുമെന്നാണ് അറിയിപ്പ്.  നോർത്ത്, സൗത്ത് കരോലിന, വിർജീനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്ന് 17 ലക്ഷത്തോളം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

മെരിലാന്റ്, ഡിസ്ട്രിക്ട് ഓഫ് കൊളംബി, നോർത്ത് ഈസ്റ്റ് കരോലിന പ്രദേശങ്ങളിൽ സർക്കാർ നേരത്തെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്.

രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്ക ചുഴലിക്കാറ്റിന്റെ ഭീതിയെ നേരിടേണ്ടി വരുന്നത്. ശൈത്യകാല കാറ്റായ സ്നോസില്ല വീശിയത് 2016 ലാണ്. ഫ്ലോറൻസ് തീരത്തേക്കെത്തുമ്പോൾ പല പ്രദേശങ്ങളിലും 13 അടിയോളം വെളളം ഉയരുമെന്നാണ് കരുതുന്നത്. പൂർണ്ണ പ്രഹരശേഷിയുളള കാറ്റ് വിതയ്ക്കാൻ പോകുന്ന നാശനഷ്ടങ്ങളെ കുറിച്ച് ഒരൂഹവുമില്ല. വരും മണിക്കൂറുകളിൽ 38 മുതൽ 50 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്നും അമേരിക്കൻ കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Track hurricane florence wind approaches outer banks of north carolina