ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. വ​ല​യി​സ് ക​ന്‍റോ​ണി​ലെ സാ​നെ​റ്റ്സ്ച്ച് പാ​സി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന്‍റോ​ൺ ബേ​ണി​ലെ സീ​ലാ​ൻ​ഡ് എ​വി​യേ​ഷ​ൻ ക്ല​ബ് ഓ​ഫ് ബീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം.

അ​പ​ക​ട​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ആകാശം തെളിഞ്ഞതായിരുന്നു. എന്നാല്‍ കാറ്റുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ വിമാന അപകടമാണ് ഇത്. കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് സീറ്റുള്ള വിമാനം സ്വിസ്-ജര്‍മ്മന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണിരുന്നു. അതിലെ രണ്ട് യാത്രക്കാരും മരിച്ചു. അതിന് മുമ്പ് കന്റോണ്‍ ഗ്രോബുഡനില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ പതിനേഴുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ